Advertisment

"ഉത്തമ കുടുംബം സുരക്ഷിത സമൂഹം": വിദ്യാഭ്യാസ സെമിനാർ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഓൺലൈനിൽ

New Update

publive-image

ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ദേശീയ തലത്തിൽ നടന്നു വരുന്ന "ഉത്തമ കുടുംബം സുരക്ഷിത സമൂഹം"എന്ന ത്രൈമാസ കാമ്പയ്നോടനുബന്ധിച്ചു ഇന്ത്യൻ ഇസ്ലാഹീ സെന്റർ ജിദ്ദ നടത്തുന്ന "വിദ്യാഭ്യാസ സെമിനാർ " ഒക്ടോബർ 15 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സൂം ഓൺലൈൻ പ്ലാറ്റ് ഫോം വഴി നടക്കും. മോട്ടിവേഷണൽ സെഷനിൽ മുഹമ്മദലി ശിഹാബ് ഐ എ എസ് (അഡീഷണൽ സെക്രട്ടറി, ഡിപ്പാർട്ട്മെന്റ് ഓഫ് പവർ, കൊഹിമ - നാഗാലാൻഡ്), കരിയർ ഗൈഡൻസ് സെഷനിൽ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ ജമാലുദ്ധീൻ മാളിക്കുന്ന് എന്നിവർ നേതൃത്വം നൽകും.

കാമ്പയിനിന്റെ ഭാഗമായി സൗദി ദേശീയ തലത്തിൽ ബഹുജനസംഗമം , വനിതാ സംഗമം , യൂത്ത് മീറ്റ്, പ്രവർത്തക സംഗമം , പ്രീ മെരിറ്റൽ കൗൺസലിംഗ് എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Advertisment