Advertisment

ഒരേ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി ജിദ്ദാ പ്രവാസിയും ഭാര്യയും; ഇരുവരെയും ആദരിച്ച് നാട്ടുകാർ

New Update

publive-image

Advertisment

ജിദ്ദ: എടവണ്ണ സീതി ഹാജി സൗധത്തിൽ ചൊവാഴ്ച നടന്ന ആദരിക്കൽ ചടങ്ങ് തെല്ലൊന്ന് കൗതുകം പകരുന്നതായിരുന്നു. പ്രദേശത്തെ ഒരു പ്രവാസി യുവാവിനെയും അദ്ദേഹത്തിന്റെ ഭാര്യയെയുമാണ് ഏറനാട് ഗ്ലോബൽ കെ എം സി സി ആദരിച്ചത്. ഒരേ സർവകലാശാലയിൽ നിന്ന് ഇരുവരും ഗവേഷണ ബിരുദം നേടിയതിനാണ് ഇരുവരെയും പൊതുപരിപാടിയിൽ വെച്ച് ആദരം ഏറ്റുവാങ്ങിയത്.

ഛത്തീസ്ഗഢിലെ റായിപൂരിലുള്ള കലിംഗ സർവകലാശാലയിൽ നിന്നാണ് ഇരുവരും പി എച് ഡി ബിരുദം നേടിയത്. നിലവിൽ ജിദ്ദയിൽ പ്രവാസിയായ ഫിറോസ് ആര്യൻതൊടിക ഫിനാൻഷ്യൽ മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയപ്പോൾ അതേ സർവകലാശാലയിൽ നിന്ന് തന്നെ മാത്തമാറ്റിക്സിൽ ആണ് ഭാര്യ സമീന വി പി ഡോക്ടറേറ്റ് നേടിയത്. ആദരം പരിപാടിയിലെ അധ്യക്ഷൻ കൂടിയായ ഗ്ലോബൽ ഏറനാട് മണ്ഡലം കെ എം സി സി പ്രസിഡന്റും എടവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായ വി പി അഹ്മദ് കുട്ടി മദനി ഇരുവർക്കും കൈമാറി.

എടവണ്ണ ആര്യൻതൊടിക ഉമ്മറിന്റെയും ആയിഷ യുടെയും മകനാണ് ഫിറോസ്. മമ്പാട് തോട്ടിന്റെ അക്കരെ വി പി ആലികുട്ടിയുടെയും സക്കീനയുടെയും മകൾ ആണ് സമീന വി പി. ഓഡിറ്റ് ആൻഡ് ടാക്സ് കൺസൽട്ടൻറ് ആയി ജോലി ചെയ്യുന്ന ഫിറോസ് അൽനഹ്ദ ഏരിയ കെ എം സി സി ജനറൽ സെക്രട്ടറി എന്നി നിലയിൽ പ്രവർത്തിക്കുന്നു. നിലവിൽ ഏറനാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യൂസ് ആര്യൻതൊടിക യുടെ സഹോദര പുത്രൻ കൂടിയാണ് ഫിറോസ്.

സൗദിയിലെ ജോലിക്കിടയിൽ അതും കോവിഡ് പ്രതിസന്ധിയിൽ കിട്ടുന്ന ഒഴിവ് സമയം വേണ്ട രീതിയിൽ ഉപോയഗപെടുത്തിയതാണ് തന്റെ വിജയത്തിന് വഴിവെച്ചതെന്ന് ഫിറോസും, സി എച്ച് ഇപ്പോഴും ഉണ്ടാക്കുന്ന മാനസിക പ്രചോദനങ്ങളാണ് ഇത്തരം പരിശ്രമങ്ങളുടെ പിൻബലമെന്നു സമീനയും പറഞ്ഞു.

ഗ്ലോബൽ കെ എം സി സി ഭാരവാഹികളായ മാലിക്ക് എം സി, റഹ്മത്തുള്ള (കുട്ടൻ) അരീക്കോട് എന്നിവർ സംസാരിച്ചു, കെ എം സി സി നേതാക്കളായ സക്കീർ എടവണ്ണ, യൂസ്‌ഫ് യൂ , ഗഫൂർ പി, ഹംസ ചെമ്മല തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സുൽഫീക്കർ കാഞ്ഞിരാല ഒതായി സ്വാഗതം പറ ഞ്ഞു. ഫൈസൽ ബാബു കെ സി നന്ദി പറഞ്ഞു.

Advertisment