Advertisment

സൗദിയിലെ കോവിഡ് സ്ഥിതിയിൽ ആശ്വാസം: മരണം ഒന്ന് മാത്രം; പുതിയ രോഗികൾ 38; ഗുരുതരാവസ്ഥയിലുള്ളവർ 43; രോഗമുക്തി 51 പേർക്ക്

New Update

publive-image

Advertisment

ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധ മൂലം സംഭവിച്ചത് ഒരു മരണം മാത്രമാണെന്ന് വ്യാഴാഴ്ച വൈകീട്ട് സൗദി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പതിവ് റിപ്പോർട്ട് വെളിപ്പെടുത്തി. ഇതോടെ മഹാമാരി മൂലം സൗദിയിൽ ഉണ്ടായ മൊത്തം മരണം 8821 ആയി.

സൗദി അറേബ്യയിൽ ഒടുവിൽ പുറത്തു വിട്ട കോവിഡ് സ്ഥിതി വിവര റിപ്പോർട്ട് പ്രകാരം മരണ നിരക്കും ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണവും നേരിയ തോതിലെങ്കിലും കുറയുന്നുവെന്ന കാര്യം ആശ്വാസം പകരുന്നുണ്ട്. 38 പേർക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം ബാധിച്ചതായി റിപ്പോർട്ട്. ഇതോടെ, ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 549377 ആയി

വ്യാഴായ്ചയിലെ കണക്കനുസരിച് 43 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. അതേസമയം, ഇതുവരെയുള്ള സൗദിയിലെ രോഗമുക്തരുടെ എണ്ണം 538463 ഉം ആയി. വ്യാഴാഴ്ച 51 പേർക്ക് കൂടി രോഗശമനം സിദ്ധിച്ചതോടെയാണ് ഇത്.

Advertisment