Advertisment

തലശ്ശേരി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

New Update

publive-image

Advertisment

ജിദ്ദ:   റിയാദിൽ  താമസസ്ഥലത്ത്  വെച്ച്  മലയാളി യുവാവ്  മരണപ്പെട്ടു.   തലശ്ശേരി സ്വദേശിയും  പരേതനായ അബൂട്ടി ഹാജി -  സുഹറ കക്കരക്കണ്ടി ദമ്പതികളുടെ  മകനുമായ അബ്ദുൽ സഹൂദ് കക്കരക്കണ്ടി (സഊദ് 40) ആണ് മരിച്ചത്.   വ്യാഴാഴ്ച  പുലർച്ചയിലായിരുന്നു  സംഭവം.   പ്രഭാത  നിസ്‌കാരത്തിനായി  എഴുന്നേറ്റ  നേരത്ത്  ശാരീകാസ്വാസ്‌ഥ്യം  അനുഭവപ്പെടുകയും  മരണം സംഭവിക്കുകയുമായിരുന്നു.   ഹൃദയാഘാതമാണ്  കാരണമെന്ന്  ബന്ധുക്കൾ  വിവരിച്ചു.

ഭാര്യ: മുഫീന.  മക്കൾ: മൻഹ ഷഹൂദ്,  മുഹമ്മദ് അമാൻ സഊദ്,   സഹോദരങ്ങൾ:   ജാവേദ്,  ഷാനിദ്,  സീബ, റംസീന, ഷബീന.

പതിമൂന്ന് വർഷങ്ങളായി റിയാദിലെ സാഹിദ് ട്രാവൽസ് ജീവനക്കാരനാണ്  സഊദ്.    റിയാദിലെ  തലശ്ശേരി - മാഹി  നിവാസികളുടെ  കൂട്ടായ്മയായ  തലശ്ശേരി - മാഹി  വെൽഫയർ അസോസിയേഷൻ (ടി എം ഡബ്ലിയു എ)  പ്രവർത്തകനാണ്.

മൃതദേഹം  റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക്  മാറ്റിയതായും  വെള്ളിയാഴ്ച  ജുമുഅയോടെ  റിയാദിൽ തന്നെ  സംസ്കരിക്കാനുള്ള നടപടികൾ  പുരോഗമിക്കുന്നതായും   ജിദ്ദയിലുള്ള  ബന്ധു  അബ്ദുൽ ഖാദർ മൊച്ചേരി  പറഞ്ഞു.

Advertisment