Advertisment

"ഇന്ത്യയെ കണ്ടെത്തൽ": ചരിത്രത്തിന്റെ ഇടനാഴികളിലൂടെയുള്ള സഞ്ചാരമായി

New Update

publive-image

Advertisment

ജിദ്ദ: ഓ ഐ സി സി ജിദ്ദ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച " ഇന്ത്യയെ കണ്ടെത്തൽ " വ്യത്യസ്‍തകൾകൊണ്ടും വൈവിധ്യം കൊണ്ടും വളരെ ശ്രദ്ധേയമായി. സ്വാതന്ത്ര്യ സമര നായകന്മാരും മഹാരഥന്മാരുമായ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു, മൗലാനാ ആസാദ്, ഇന്ദിരാഗാന്ധി, എന്നിവരുടെ ജന്മദിനങ്ങളും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ഓർമ്മ ദിനവും ആചരിക്കുന്നതിന് വേണ്ടിയാണ് ഇന്ദിരാജിയുടെ ജന്മദിനത്തിൽ ചരിത്രത്തിന്റെ ഇടനാഴികകളിലൂടെ സഞ്ചരിക്കുന്ന ഈ വ്യത്യസ്തതയാർന്ന പരിപാടി രൂപകൽപന ചെയ്തത്.

ചിത്രീകരണങ്ങൾ, മഹാരഥന്മാരെക്കുറിച്ചുള്ള വീഡിയോ പ്രദർശനം , സംഗീത ശിൽപം, പുതുതലമുറക്ക് ദേശീയബോധവും സാമൂഹ്യപ്രതിബദ്ധതയും വളർത്താനുതകുന്ന മറ്റു കലാപരിപാടികൾ, കുട്ടികളുടെ ഫാൻസി ഡ്രസ് എന്നിവയായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണങ്ങൾ. പരിപാടിയുടെ ഉദ്ഘാടനം ചെയ്തത് തികച്ചും വ്യത്യസ്തമായിരുന്നു . ഏദൻ മാത്യു മനോജ്, നൂറിൻ സക്കീർ, നാദിർനാസ് നാസിമുദ്ദീൻ , നദ സഹീർ, ഇബ്രാഹിം അബൂബക്കർ , നൈനിക നവീൻ എന്നീ കുട്ടികൾ ഒരുമിച്ചാണ് പരിപാടിയുടെ ഉത്‌ഘാടനം നിർവ്വഹിച്ചത് .

publive-image

മഹിളാ വേദി ഭാരവാഹികളായ മൗഷ്മി ശെരീഫ്, മുംതാസ് അബ്ദുൽറഹ്മാൻ , സോഫിയാ സുനിൽ, റംസീനാ സക്കീർ , സിമി അബ്ദുൽ ഖാദർ , സമീന റഹീം, ആസിഫാ സുബ്ഹാൻ, സോണാ സ്റ്റീഫൻ, മുഫ്‌സില ഷീനു എന്നിവരുടെ ദേശഭക്തി ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത് .

പരിപാടിയുടെ മുഖ്യ ആകര്ഷണങ്ങളിലൊന്ന് ഓ ഐ സി സി കലാവേദി അവതരിപ്പിച്ച "നമുക്ക് ഇന്ത്യയെ വീണ്ടെടുക്കാം" എന്ന ചിത്രീകരണമായിരുന്നു. സോനാ സ്റ്റീഫൻ, സിയാദ് പടുതോട്, സഹീർ മാഞ്ഞാലി, ഷിനു കോതമംഗലം, റഷീദ് കൊളത്തറ, ഇക്‌ബാൽ പൊക്കുന്ന് എന്നിവർ അഭിനയിച്ച ചിത്രീകരണത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് ഇക്‌ബാൽ പൊക്കുന്നായിരുന്നു.

ക്യാമ്പസുകളിൽ വളർന്ന് വരുന്ന മദ്യം, മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുന്ന സംഗീത ശിൽപം മറ്റൊരാകർഷണമായിരുന്നു. അദ്‌നാൻ സഹീർ, റിഷാൻ റിയാസ്, ബെഞ്ചമിൻ സ്റ്റീഫൻ, ഹരിശങ്കർ , വിഷ്ണു, പൂജാ പ്രേം , അഭിരാമി, മൻഹാ ഇശൽ , നദ സഹീർ, വിജീഷ് ഹരീഷ് എന്നിവരായിരുന്നു സംഗീത ശിൽപ്പത്തിനു ജീവൻ നൽകിയത് . പ്രേം കുമാറും റഫീഖ് മമ്പാടുമായിരുന്നു സംഗീത ശിൽപ്പം ഒരുക്കി ചിട്ടപ്പെടുത്തിയത് .

publive-image

ഏദൻ മാത്യു, അബാൻ ഹൈദർ , ജോവാനാ ജോൺ, നൈനികാ നവീൻ , ആരോൺ അഭയ്, ഓസ്റ്റിൻ അഭയ്, നവീൻ ജിമി എന്നിവരിലൂടെയുള്ള നല്ലൊരു നൃത്തം വളരെയേറെ ആകർഷണീയമാക്കി . അഞ്ജു നവീനായിരുന്നു ഒരുക്കി ചിട്ടപ്പെടുത്തിയത് .

മഹാരഥന്മാരായ പണ്ഡിറ്റ് നെഹ്‌റു , മൗലാനാ ആസാദ്, ഇന്ദിരാ ഗാന്ധി, മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബ് , ഡോ .അംബേദ്കർ , സിപ്പ് സുൽത്താൻ എന്നിവരെ ആയിഷാ ഷാമിസ് , മുഹമ്മദ് ഷീഷ്, ഫാസ് ഉമ്മർ ഫാറൂഖ്, ഷെസ തമന്ന, ഇബ്രാഹിം അബൂബക്കർ, താസിൻ നൗഷാദ്, മുഹമ്മദ് യാസീൻ, കാൻസാ മറിയം, നൂറിൻ സകീർ എന്നീ പിഞ്ചു കുഞ്ഞുങ്ങളിലൂടെ ഫാൻസി ഡ്രസ്സിലൂടെ പുനർജ്ജനിച്ചു .

publive-image

ദേശീയ ബോധത്തെ തൊട്ടുണർത്തിയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവും നൽകി പൂജാ പ്രേം, അഭിരാമി, മൻഹാ ഇശൽ, അദ്‌നാൻ സഹീർ, റിഷാൻ റിയാസ്, ബെഞ്ചമിൻ സ്റ്റീഫൻ, ഹരിശങ്കർ , വിഷ്ണു, വിജീഷ് ഹരീഷ്, നദ സഹീർ എന്നിവരിലൂടെ ദേശഭക്തി നൃത്തം ആടിത്തിമർത്തു . വിജിഷയായിരുന്ന നൃത്തം ഒരുക്കി ചിട്ടപ്പെടുത്തിയത് .

അസ്മാ സാബു, ഇഹ്‌സാൻ , നദാ , ഹരിശങ്കർ വിഷ്ണു , ഇശൽ , സബീഹാ ഷീനു , സഹീഹാ ഷീനു, ഇശാ മെഹ്റിൻ , ഫിസാ ഫാത്തിമ എന്നിവർ വിവിധങ്ങളായ സന്ദേശങ്ങൾ നൽകി നൃത്തം അവതരിപ്പിച്ചു. മഹാരഥന്മാരെ അനുസ്മരിച്ചു കൊണ്ട് മുഹമ്മദ് റയാൻ, റഫാൻ സക്കീർ, അഫ്രീൻ, നാദിർ നാസ്, മുഹമ്മദ് അമൻ , അദ്‌നാൻ , ഷാദിൻ ശബീർ എന്നിവർ പ്രസംഗിച്ചു.

ആകിഫാ ബൈജു അവതരിപ്പിച്ച നെഹ്രുവിനെക്കുറിച്ചുള്ള ഒരു പ്രസന്റേഷൻ യുവതലമുറകളിൽ നെഹ്‌റു എത്രമാത്രം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് വ്യകതമാക്കുന്നതായിരുന്നു. അലീഫാ ബൈജു വിന്റെ ഹിന്ദി പദ്യ പാരായണവും ഫാത്തിമാ അബ്ദുൽ ഖാദർ, ഫൈഹാ, നദ സഹീർ , ദിയാ സുബ്ഹാൻ എന്നിവരുടെ ഗാനങ്ങളും വളരെ ഹൃദ്യമായിരുന്നു. മുംതാസ് അബ്ദുൽ റഹ്‌മാൻ , സോഫിയാ സുനിൽ, ഷറഫുദ്ദീൻ പത്തനാപുരം, വിജിഷാ , ബിജു ദാസ്, ജോബി, മൗഷ്മി ശെരീഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു .

publive-image

അബ്ദുൽ മജീദ് നഹ , അലി തേക്കുതോട് , മുജീബ് മൂത്തേടം, ഫസലുള്ള വെള്ളൂവമ്പാലി ,മുജീബ് തൃത്താല, മനോജ് മാത്യു, ബഷീർ പരുത്തിക്കുന്നൻ, അബ്ദുൽ ഖാദർ കെ വി , ഷിനോയ് കടലുണ്ടി, സിദ്ദീഖ് ചോക്കാട്, ഷെരീഫ് അറക്കൽ , അനിൽ കുമാർ പത്തനംതിട്ട, അനിൽ ബാബു, അശ്റഫ് വടക്കേക്കാട് , രാജേന്ദ്രൻ മാസ്റ്റർ , സക്കീർ ചെമ്മണ്ണൂർ, ഹർഷദ് എറണാംകുളം, അബ്ദുൽ ഖാദർ എറണാംകുളം , സഫീർ ചെമ്പകുത്ത് , അബ്ദുൽ റഹ്‌മാൻ പുൽപാടി, അയ്യൂബ് ഖാൻ പന്തളം, തുഷാര ശിഹാബ്, ശിഹാബ് കൊടുങ്ങല്ലൂർ, ഷെരീഫ് തിരുവനന്തപുരം , അബൂബക്കർ തിരുവനന്തപുരം , അബ്ദുൽ റഷീദ് കൂറ്റനാട് , ഉണ്ണി തെക്കേടത്ത്, ഷബീർ പട്ടിക്കാട്, ഹനീഫ മണ്ണാർക്കാട്, റഹീം അറക്കൽ, കിരൺ എന്നിവർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. നശുവാ ഉമറായിരുന്നു പരിപാടികൾ നിയന്ത്രിച്ചിരുന്നത് .

ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ പരിപാടിയിൽ അദ്ദ്യക്ഷത വഹിച്ചു, ജനറൽ സിക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും നാഷണൽ കമ്മിറ്റി സിക്രട്ടറി നാസിമുദ്ദീൻ മണനാക്ക് നന്ദിയും പറഞ്ഞു.

Advertisment