Advertisment

ഇവാനിയൻ ഗൾഫ് മീറ്റ് -2022 ഫെബ്രുവരി 25, 26 തീയതികളില്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

Advertisment

ൾഫ് മേഖലയിലെ ആറ് രാജ്യങ്ങളിലായി അധിവസിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ ഒത്തുചേരൽ, ഇവാനിയൻ ഗൾഫ് മീറ്റ് -2022, പൊലിമ -3 ഫെബ്രുവരി 25, 26 ( വെള്ളി, ശനി ) ദിവസങ്ങളിലായി ഓൺലൈൻ സൂം പ്ലാറ്റ്‌ഫോമില്‍ നടത്തും.

പരിപാടിയുടെ ഭാഗമായി "പ്രവാസ ജീവിതവും ഭാവി വെല്ലുവിളികളും ഇന്നത്തെ സാഹചര്യത്തിൽ" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ, ചർച്ചകൾ, പൊതുസമ്മേളനം, കലാവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

ഫെബ്രുവരി 26 ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും ആയ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമീസ് കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും.

Advertisment