Advertisment

ഇന്ത്യൻ സോഷ്യൽ ഫോറം റിപ്പബ്ലിക് ദിന പ്രസംഗ മത്സര വിജയി ഫാത്തിമ ഫർഹ നാലകത്തിന് ഉപഹാരം നൽകി

New Update

publive-image

Advertisment

റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കേരള സ്റ്റേറ്റ് കമ്മിറ്റി രാജ്യത്തിന്റെ 73-മത് റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ വിജയിക്കുള്ള ഉപഹാരം കൈമാറി. "ഇന്ത്യൻ ഭരണഘടനയുടെ ഭാവി" എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫാത്തിമ ഫർഹ നാലകത്തിന് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കേരള സ്റ്റേറ്റ് കമ്മിറ്റി യുടെ ഉപഹാരമാണ് പ്രത്യേക പരിപാടിയിൽ വെച്ച് കൈമാറിയത്. എസ് ഡി പി ഐ മണ്ണാർക്കാട് മേഖല പ്രസിഡന്റ്‌ സമീർ ചോമേരിയിൽ നിന്നാണ് ഫാത്തിമ ഉപഹാരം ഏറ്റുവാങ്ങിയത്.

ഇന്ത്യയുടെ പവിത്രമായ ഭരണഘടനയെയും, ജനാധിപത്യത്തെയും ചരിത്ര നിർമ്മിതികളെയും കളങ്കപ്പെടുത്തി കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭരണകാലത്ത് ഇന്ത്യൻ ഭരണഘടനയുടെ ഭാവി എന്ന കാലികപ്രസക്തമായ വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ച ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കേരള സ്റ്റേറ്റ് കമ്മിറ്റിക്ക് മണ്ണാർക്കാട് മേഖല കമ്മിറ്റിയുടെ എല്ലാവിധ അഭിനന്ദനങ്ങളും പിന്തുണയും മേഖലാ പ്രസിഡന്റ് സമീർ ചോമേരി അറിയിച്ചു.

മേഖലാ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് കുന്നുംപുറം, സുനീർ പള്ളിക്കുന്ന്, ഷബീബ് മണ്ണാർക്കാട്, എസ്.ഡി.പി.ഐ തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ ഗഫൂർ പൂവ്വത്താണി,അബ്ദുൽ റസാക്ക് കൂരിക്കാടൻ ഇസ്മയിൽ പുല്ലരിക്കോട്, ലത്തീഫ് പുല്ലരിക്കോട്, മൻസൂർ എന്നിവർ പങ്കെടുത്തു.

Advertisment