Advertisment

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ "പ്ലയേർസ് മീറ്റ് " സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ "പ്ലയേർസ് മീറ്റ് " സംഘടിപ്പിച്ചു. ക്ലബ്ബിൽ പുതുതായി നിർമിച്ച ഇൻഡോർ ഷട്ടിൽ കോർട്ട് പരിചയപ്പെടുത്താനും കാര്യക്ഷമത മനസ്സിലാക്കാനും പരസ്പരം പരിജയത്തെ പുതുക്കാനുമായി പ്രദേശത്തെ പ്രധാന ക്ലബ്ബ് കാലിലെ ഷട്ടിൽ കളിക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് സഘടിപ്പിച്ച പരിപാടി ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ ഉൽഘാടനം ചെയ്തു.

ഈ സംവിധാനങ്ങൾ ഇന്ത്യൻ സമൂഹത്തിന്റെ പൊതു സ്വത്താണെന്നും പരമാവധി ആളുകൾ സൗകര്യങ്ങളും അസുലഭ അവസരങ്ങളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് , ട്രഷറർ ആന്റണി സി എക്സ് , ആക്ടിങ് സ്പോർട്സ് സെക്രട്ടറി സൈനുദ്ധീൻ നാട്ടിക , ജോൺസൺ എ എം, ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, കൽബ, തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രധാന കളിക്കാർ, ബാലവേദി , വനിതാവേദി , പ്രതിനിധികൾ , തിടങ്ങിവരടക്കം ധാരാളമാളുകൾ ചടങ്ങിൽ പങ്കെടുത്തു. സൗഹൃദ മത്സരങ്ങളും നടന്നു.

Advertisment