Advertisment

കേളി കുടുംബവേദി വനിതാദിന ഓപ്പൺ ടോക് സംഘടിപ്പിച്ചു

New Update

publive-image

Advertisment

റിയാദ്: മാർച്ച് 8ലെ സാർവ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് റിയാദ് കേളി കുടുംബ വേദിയുടെ ആഭിമുഖ്യത്തിൽ ഓപ്പൺ ടോക് സംഘടിപ്പിച്ചു. 'സ്ത്രീ നില നിലപാട് നിലനിൽപ്പ്' എന്ന വിഷയത്തിലാണ് ഓപ്പൺ ടോക്ക് സംഘടിപ്പിച്ചത്.

നമ്മുടെ ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും സമൂഹത്തിൽ സ്ത്രീയുടെ അവസ്ഥ ഇന്നും പരിതാപകരമാണെന്ന് ഓപ്പൺ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സ്ത്രീ സമത്വത്തെക്കുറിച്ച് കൂടുതൽ ഉച്ചത്തിൽ സ്ത്രീകൾ ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു എന്ന് പരിപാടിയുടെ ഉദ്‌ഘാടനം ചെയ്തുകൊണ്ട് വികെ ഷഹീബ പറഞ്ഞു. കേരളം മുഴുവൻ സമൂഹ അടുക്കളകൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധ്യാപിക കൂടിയായ ഷഹീബ തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അവസ്ഥ ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സ്ത്രീകൾ തന്നെ ശക്തമായ ശബ്ദമുയർത്തേണ്ടതുണ്ട്. നമ്മുടെ നിയമവ്യവസ്ഥ സ്ത്രീകളെ ഒരുപാട് സഹായിക്കുന്നുണ്ട്. എന്നാൽ അത്തരം നിയമങ്ങളെ കുറിച്ച് നമ്മളിൽ പലർക്കും വ്യകതമായ അറിവില്ലാത്തത് സ്ത്രീകളെ സമൂഹത്തിൽ നിന്ന് പിറകോട്ടടിപ്പിക്കുന്നതായി ഷഹീബ അഭിപ്രായപ്പെട്ടു.

കുടുംബവേദി സെക്രട്ടറി സീബ കൂവോട് ഓപ്പൺ ടോക്കിൽ സ്വാഗതവും, പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷതയും വഹിച്ചു. അഞ്ജു സുജിത് ആമുഖ പ്രഭാഷണം നടത്തി. ശ്രീഷ സുകേഷ്, ഡോ.നജീന, സജീന, സന്ധ്യരാജ്, ഫസീല നസീർ, ജയകുമാർ, അനസൂയ, സിജിൻ കൂവള്ളൂർ, വിദ്യ, അഞ്ജു, സുജിത്ത്, നസീർ മുള്ളൂർക്കര, വിജില ബിജു, സോവിനാ സാദിഖ്, സീന സെബിൻ എന്നിവർ ഓപ്പൺ ടോക്കിൽ വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം.സാദിഖ്, സൈബർ വിംഗ് ചെയർമാൻ ബിജു തായമ്പത്ത്, കേളി കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അനിരുദ്ധൻ, വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് പരിപാടിക്ക് നന്ദി പറഞ്ഞു.

Advertisment