Advertisment

ജോലി ചെയ്തുകൊണ്ടിരിക്കേ മലയാളി യുവാവ് ജിദ്ദയിൽ  തളർന്ന് വീണ് മരിച്ചു; അന്ത്യം നാട്ടിൽ പോകാൻ  ഒരുങ്ങുന്നതിനിടെ 

New Update

publive-image

Advertisment

ജിദ്ദ:   ജോലിയിൽ  വ്യാപൃതനായിരിക്കേ  മലയാളി യുവാവ്  മരണപ്പെട്ടു.   മലപ്പുറം, മോങ്ങം, തൃപ്പനച്ചി കാവുങ്ങാപ്പാറ സ്വദേശി വാളപ്ര ഇസ്മായിൽ  (40) ആണ്  ജോലിക്കിടെ  തളർന്ന് വീഴുകയും  തുടർന്ന്   മരണപ്പെടുകയും  ചെയ്തത്.     തളർന്ന്  വീണ  ഇസ്മയിലിനെ  ഉടനടി  അടുത്തുള്ള ആശുപത്രിയിൽ  എത്തിച്ചെങ്കിലും  ജീവൻ  രക്ഷിക്കാനായില്ല.

മൃതദേഹം  ശനിയാഴ്ച  ഇശാ നിസ്കാരത്തിന്  ശേഷം  ജിദ്ദയിൽ  അൽസാമിർ  ഏരിയയിലെ  മഖ്ബറ  അൽതൗഫീഖിൽ   തന്നെ ഖബറടക്കുകയും  ചെയ്തു.

വാളപ്ര മുഹമ്മദ് മുസ്ലിയാർ -  ഉമ്മാതകുട്ടി ദമ്പതികളുടെ  മകനാണ്.  ഭാര്യ:  ജസീന.  മക്കള്‍:  മുഹമ്മദ് അഷ്മാല്‍, മുഹമ്മദ് മിഷാല്‍, ആദിൽ, സനൂപ്.

ജിദ്ദയിലെ   അൽസാമിർ   കുടിവെള്ള   കമ്പനിയിൽ  ജീവനക്കാരനായ   ഇസ്മായിൽ  രണ്ടര  വർഷമായി നാട്ടിൽ  പോയിട്ട്.   അവധി  ശരിയായി  നാട്ടിലേക്കുള്ള  യാത്രയ്ക്ക്   ഒരുങ്ങി കൊണ്ടിരിക്കുന്നതിനിടയിലാണ്   ഇസ്മയിലിനെ  മരണം  തട്ടിയെടുത്തത്.

ഐ സി എഫ് ജിദ്ദ വെല്‍ഫെയര്‍ ടീം അംഗങ്ങളായ മുഹ്‌യുദ്ദീന്‍ സഖാഫി, അബ്ബാസ് ചെങ്ങാനി, സയ്യിദ് ഷിഹാബുദ്ദീന്‍ തങ്ങള്‍, അബ്ദുറഷീദ്, അബൂമിസ്ബാഹ് ഐക്കരപ്പടി, മുഹ്‌സിന്‍ സഖാഫി, അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍ എന്നിവര്‍   മരണാനന്തര നടപടികൾക്കും  ഖബറടക്കത്തിനും  നേതൃത്വം നല്‍കി.

Advertisment