Advertisment

പത്തനംതിട്ട വനിതാ വിംഗ്: കൺവീനർ ബിജി സജി, ജോയിന്റ് കൺവീനർ അനു ഷിജു; വനിതാ സംഗമത്തിൽ നയരേഖ അവതരിപ്പിച്ചു

New Update

publive-image

Advertisment

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്സ്) സംഘടിപ്പിച്ച വനിതാ സംഗമം വൈവിധ്യമാർന്ന പരിപാടികളോടെ അരങ്ങേറി. ചടങ്ങിൽ വെച്ച് വനിതാ വിംഗിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

വനിതാ സംഗമത്തിന്റെ ഉദ്‌ഘാടനം മുഖ്യാതിഥിയായ ന്യൂ അൽവുറൂദ് ഇന്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ സ്മിത എ ജി നിർവ്വഹിച്ചു. ബിജി സജി അധ്യക്ഷത വഹിച്ചു. പി ജെ എസ് പ്രസിഡൻ്റ് അലി തേക്കുതോട് ആശംസകൾ അർപ്പിച്ചു. സുശീലാ ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ വർഷത്തെ നയരേഖ അനുഷിജു അവതരിപ്പിച്ചു. കുട്ടികളിൽ കാണുന്ന മൊബൈൽ ഫോണിൻ്റെ ആസക്തിയെ സംബന്ധിച്ച് ഷബാന നൗഷാദ് സംസാരിച്ചു.

പരിപാടിയിൽ വെച്ച് പേരുകൾ പ്രഖ്യാപിച്ച പുതിയ വർഷത്തെ വനിതാ വിംഗ് ഭാരവാഹികൾ ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തു. കൺവീനർ ബിജി സജി, ജോയിന്റ് കൺവീനർ അനു ഷിജു, എക്സിക്യൂട്ടീവ് അംഗങ്ങളായ സുശീല ജോസഫ്, മേരി ജോർജ്ജ്, സൈന അലി, മോളി സന്തോഷ്‌, സുജ എബി, അനില മേരി, ആശ സാബു, ബീന അനിൽ കുമാർ, ശബാന നൗഷാദ്, റോസി ഹൈദർ, ബെൻസി സ്റ്റാൻലി, ലെജി ബൈജു, ലിയ ജെനി, ജെമിനി മനോജ്, അനിത സതീഷ് എന്നിവരാണ് ചുമതല ഏറ്റെടുത്തത്.

ജോർജ്ജ് വർഗ്ഗീസ് പന്തളം, മനു പ്രസാദ് ആറന്മുള, ജോസഫ് വടശേരിക്കര, സന്തോഷ്‌ കടമ്മനിട്ട എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. ആശാ സാബു സ്വാഗതവും പ്രോഗ്രാം അവതാരിക മേരി ജോർജ്ജ് നന്ദിയും പറഞ്ഞു.

Advertisment