Advertisment

കേരളാ ബജറ്റ്: രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച് പ്രവാസി പ്രതികരണങ്ങൾ

New Update

publive-image

Advertisment

ജിദ്ദ: സംസ്ഥാന ധനമന്ത്രി വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച പുതിയ കേരളാ ബജറ്റിൽ പ്രവാസി സംഘടനകളും നേതാക്കളും പ്രതികരിച്ചു. പതിവുപോലെ, രാഷ്ട്രീയാഭിമുഖ്യവും പ്രതിബദ്ധതയും നിഴലിച്ച പ്രതികരണങ്ങൾ മെച്ചങ്ങൾ പാടിപുകഴ്ത്തിയും പോരായ്മകൾ മറച്ചുവെച്ചുകൊണ്ടുമുള്ള പ്രസ്താവനകളായി - സ്വദേശത്തെന്ന പോലെ പ്രവാസ ദേശങ്ങളിലും.

രാഷ്ട്ര സമ്പദ്ഘടനയുടെ പുരോഗതിക്ക് എന്നും മുതൽകൂട്ടായ പ്രവാസി സമൂഹത്തെ ചേർത്തു പിടിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ കേരള നിയമസഭയിൽ അവതരിപ്പിച്ചതെന്ന് റിയാദിലെ സി പി എം അനുകൂല കേളി സാംസ്കാരിക വേദി സെക്രട്ടറിയേറ്റ് ഒരു പ്രസ്താവനയിലൂടെ സംസ്ഥാന ബജറ്റിനെ വിശേഷിപ്പിച്ചു.

കഴിഞ്ഞ ദിവസം നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2023 - 2024 ലെ കേന്ദ്ര ബജറ്റ് പ്രവാസികളേയും, രാജ്യത്തെ പാവപ്പെട്ടവരേയും, കേരളത്തെ പൂർണ്ണമായും അവഗണിക്കുന്നതായിരുന്നു. പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്‍റെ അവഗണന ഒരു തുടർക്കഥയായി മാറിയിരിക്കുന്ന കാലഘട്ടത്തിലാണ് രാജ്യ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ബദൽ ബജറ്റ് കേരളം മുന്നോട്ട് വെക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസി തൊഴിലാളികള്‍ക്ക് നോർക്ക വകുപ്പിലൂടെ ജന്മ നാട്ടിൽ ‘ഒരു വർഷം ഒരു ലക്ഷം തൊഴില്‍' അവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിക്ക് അഞ്ചു കോടി രൂപ, മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി, പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന്ന് 25 കോടി, പുനരധിവാസത്തിനും നൈപുണ്യ വികസനത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും വിവിധ പദ്ധതികളില്‍ 85 കോടി രൂപ, കൂടാതെ കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ വരെയുള്ള പലിശ രഹിത വായ്പ, സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ തുടങ്ങി പ്രവാസി സമൂഹത്തെ ചേർത്തു പിടിക്കുന്ന ഒട്ടനവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കേളി പ്രസ്താവന വാചാലമായി.

ലോക കേരളസഭയിലെ ചർച്ചകളിലൂടെ പ്രവാസികളുടെ ആവശ്യങ്ങളും, ആവലാതികളും സമൂഹത്തിന് മുന്നിലെത്തിക്കുന്നതോടൊപ്പം, ഭരണപരമായ തീരുമാനങ്ങളിലൂടെ ഇടതു സർക്കാർ പ്രവാസികളോടുള്ള തങ്ങളുടെ പ്രതിബദ്ധത നിറവേറ്റുകകൂടിയാണ് ചെയ്തിരിക്കുന്നത്. നവകേരള സൃഷ്ടിക്ക് പ്രവാസികൾ നൽകുന്ന അകമഴിഞ്ഞ പിന്തുണക്കുള്ള അംഗീകാരമാണ് ബജറ്റിൽ പ്രവാസികളെ ചേർത്തു പിടിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളെന്ന് കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

അതേസമയം, പ്രവാസി വിരുദ്ധ ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച കേരളാ ബജറ്റെന്ന് കോൺഗ്രസ് വൃത്തങ്ങൾ വിമർശിച്ചു. പ്രതിസന്ധികളിൽ അകപ്പെട്ട പ്രവാസികളെ സഹായിക്കുന്നതിനുള്ള ക്രിയാത്‌മകകമായ പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാത്ത കേരള ബജറ്റിനെതിരെ എല്ലാവരും ഒറ്റകെട്ടായി പ്രതികരിക്കണമെന്ന് കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഒ ഐ സി സിയുടെ മിഡിൽ ഈസ്റ്റ് കൺവീനറും സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ടുമായ കെ ടി എ മുനീർ പറഞ്ഞു

കേരള സമ്പദ്ഘടനയ്ക്ക് പ്രവാസികൾ അർപ്പിച്ച സംഭംവനകളെ ഒട്ടും പരിഗണിക്കാത്തതും യാഥാർത്യ ബോധമില്ലാത്തതുമായ ബജറ്റെന്നും അദ്ദേഹം വിശേഷിപ്പിച്ചു..

2022 മാർച്ചിൽ പ്രവാസികളുടെ ക്ഷേമത്തിനായി ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികൾ ജല രേഖയായി മാറിയതിനെ ചുവടുപിച്ചുള്ള മറ്റൊരു പ്രഖ്യാപനമായി മാത്രമോ വിമാന യാത്ര നിരക്ക് കുറക്കുന്നതിനുള്ള പദ്ധതിയെ കാണാനാവു. ഇതിനു ഏറെ പ്രയോജനകരമാകുന്ന കേരള എയർ പദ്ധതിയെ കുറിച്ചു യാതെന്നും ബജറ്റില്ല.

ലക്ഷകണക്കിന് പ്രവാസികൾ സ്വദേശി വൽക്കരണത്തിന്റെയും കോവിഡ് പ്രതിസന്ധിയുടെയും പേരിൽ കേരളത്തിലേക്കു തിരിച്ചുവെന്നിരിക്കുന്നു എന്ന, വ്യക്തമായ കണക്കു സർക്കാരിന്റെ പക്കൽ ഉണ്ടായിട്ടും, അവർക്കു ഗുണകരമായ ഒരു പനരധിവാസ പദ്ധതിയും ഉണ്ടായില്ല. 100 ദിന തൊഴിൽ ദിനങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയായി പറയുന്ന നോർക്ക അസിസ്റ്റന്റ് ആൻഡ് മൊബൈലായിസ്ഡ് പദ്ധതിയ്ക്ക് വകയിരിത്തിയിരിക്കുന്നത് അകെ 5 കോടിരൂപയാണ്. എന്നാൽ കെട്ടിഘോഷിച്ചു കൊണ്ട് നടക്കുന്ന ലോക കേരള സഭയ്ക്ക് 2.5 കോടിയാണ് വകയിരിത്തിയിരിക്കുന്നത്. പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസി പെൻഷൻ വർധിപ്പിക്കുന്നതിനെ കുറിച്ച് ബജറ്റ് ഒരക്ഷരം മിണ്ടിയില്ല. കോൺഗ്രസ് പ്രവാസി നേതാവിന് ഇടത് ബജറ്റിനെ വിമർശിക്കാൻ ഏറെയേറെ കാര്യങ്ങൾ.

Advertisment