Advertisment

ഇന്‍ഡിഗോ വിമാനങ്ങളുടെ വരവ് പോക്ക് ഹജ്ജ് ടെർമിനലിൽ; മാറ്റം മാര്‍ച്ച് 29 മുതല്‍ മേയ് 20 വരെ

New Update

publive-image

Advertisment

ജിദ്ദ: മാര്‍ച്ച് 29 മുതല്‍ മേയ് 20 വരെയുള്ള കാലയളവിൽ ഇന്‍ഡിഗോ വിമാനങ്ങളുടെ ജിദ്ദയിലെ ഓപ്പറേഷൻ ഹജ്ജ് ടെർമിനലിൽ വെച്ചായിരിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. ഉംറ തീര്‍ഥാടകരുടേയും സാധാരണ യാതാക്കാരേടേയും വരവും പോക്കും ഹജ്ജ് ടെര്‍മിനലിലായിരിക്കും.

ഇൻഡിഗോ വിമാനങ്ങൾ നിലവിൽ സർവീസ് നടത്തുന്ന ജിദ്ദാ നോർത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് ക്രമാതീതമായി വർദ്ധിച്ചത് മൂലം വരുത്തിയ മാറ്റങ്ങൾ മൂലമാണ് ഇത്. വേറെയും വിമാന കമ്പനികളുടെ ഓപറേഷനുകളും നോർത്ത് ടെർമിനലിൽ നിന്ന് ഹജ്ജ് ടെർമിനലിലേയ്ക്ക് മാറ്റിയിട്ടുണ്ട്. റംസാൻ ആയതിനാൽ ഉംറ തീർത്ഥാടകരുടെ വമ്പിച്ച തിരക്കാണ് വിമാനത്താവളത്തിൽ അനുഭവപ്പെടുന്നത്.

കഴിഞ്ഞ വർഷം ഇതേ സാഹചര്യം ഉണ്ടായപ്പോൾ അത് നിരവധി ആക്ഷേപങ്ങൾക്കും അനിഷ്ട അനുഭവങ്ങൾക്കുമാണ് ഇടയാക്കിയത്. ഇത്തവണ അതുണ്ടാവരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഏതാനും വിമാന കമ്പനികളുടെ സർവീസുകൾ ഹജ്ജ് ടെർമിനലിലേയ്ക്ക് മാറ്റികൊണ്ടുള്ള കാലേകൂട്ടിയുള്ള തീരുമാനം.

Advertisment