Advertisment

ജിദ്ദാ ഇന്ത്യൻ സ്‌കൂളിലെ സി ബി എസ് ഇ: പത്താം ക്ലാസ്സിൽ നൂറും പന്ത്രണ്ടിൽ 94.1 ഉം ശതമാനം വിജയം; പത്താം ക്ലാസ്സിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ രണ്ട് വീതം പേര് വീതം

New Update

publive-image

Advertisment

ജിദ്ദ: ശനിയാഴ്ച ഫലം പുറത്തു വന്ന സി ബി എസ് ഇ പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷകളിൽ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിലുള്ള ജിദ്ദയിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂൾ മികവ് പുലർത്തി.

688 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ പത്താം ക്ലാസ്സില്‍ നൂറു ശതമാനമാണ് വിജയം. ഇവരിൽ 343 വിദ്യാര്‍ഥികള്‍ 75 ശതമാനത്തിലധികം മാര്‍ക്ക് നേടിയപ്പോൾ 23 പേർ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം നേടുകയും ചെയ്തു.

അതേസമയം, 529 പേര്‍ പരീക്ഷ എഴുതിയ പന്ത്രണ്ടാം ക്ലാസ്സിൽ 440 പേരാണ് വിജയം കണ്ടത് (ശതമാനം 94.1). പരീക്ഷയിൽ 75 ശതമാനത്തിലധികം മാര്‍ക്ക് നേടിയത് 189 പേരാണ്.

പത്താം ക്ലാസ്സിൽ ഒന്നും രണ്ടും മൂന്നും ടോപ്പർ സ്ഥാനങ്ങൾ രണ്ടു വീതം പേർ പങ്കിട്ടത് കൗതുകകരമായി. വിശാല്‍ രാമപുരത്ത്, മുഹമ്മദ് അര്‍ഹാം ഇജ്‌ലാല്‍ അഹമ്മദ് (97.8 ശതമാനം മാർക്ക്) എന്നിവരാണ് ഒന്നാം സ്ഥാനത്ത്. 97.4 ശതമാനം മാർക്ക് നേടിയ അനിഷ് മഹേഷ് ദിയോധര്‍, സമാന്‍ എരച്ചംപാട്ട് എന്നിവരാണ് രണ്ടാം ടോപ്പർ പങ്കിട്ട രണ്ട് പേർ. 96.8 ശതമാനം മാർക്ക് നേടിയ റിഹാന്‍ വീരാന്‍ പെരുവംകുഴിയില്‍, ആരിസ് ഖാന്‍ എന്നിവര്‍ മൂന്നാം ടോപ്പർ സ്ഥാനവും പങ്കിട്ടു.

പന്ത്രണ്ടാം ക്ലാസ്സിൽ ഒന്നും രണ്ടും മൂന്നും ടോപ്പർ സ്ഥാനങ്ങൾ നേടിയവർ: ഒന്നാം ടോപ്പർ ഗണേശ് മാധവ് രാജേഷ് (97 ശതമാനം മാർക്ക്). 95.60 ശതമാനം മാർക്കോടെ ലിസബെത്ത് മറിയം സോണി രണ്ടാം ടോപ്പറും 95.40 ശതമാനം മാർക്ക് നേടി സൈന ലത്തീഫ് മൂന്നാം ടോപ്പറും ആയി.

Advertisment