Advertisment

ആർ എസ് സി - ഐ സി എഫ് ഹജ്ജ് വളണ്ടിയർമാരുടെ ബഹുജന കൺവെൻഷൻ നടത്തി

New Update

publive-image

Advertisment

മക്ക: ഈ വർഷം വിശുദ്ധ ഹജ്ജിനെത്തുന്ന തീർത്ഥാടകർക്ക് ആശ്വാസമായി മക്കയിലെ വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ആർ എസ് സി - ഐ സി എഫ് ഹജ്ജ് വളണ്ടിയർമാരുടെ ബഹുജന കൺവെൻഷൻ ഏഷ്യൻ പൊളി ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു . സൈദലവി സഖാഫി കിഴിശ്ശേരി അദ്യക്ഷത വഹിച്ചു .

ആർ എസ് സി ഗ്ലോബൽ ചെയർമാൻ സക്കരിയ്യ ഷാമിൽ ഇർഫാനി എച്ച് വി സി ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഭൂമിയിലെത്തുന്ന തീർത്ഥാടകർക്ക് സേവനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചവരാണ് മക്കയിലെ പ്രവർത്തകരെന്നും ആത്മാർത്ഥതയോടെ സേവന പ്രവർത്തനങ്ങളിൽ സജ്ജരാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശുദ്ധ ഹറമിന്റെ പരിസരം ,മിന അറഫ, അസീസിയ്യ ജർവൽ തുടങ്ങിയ ഏരിയകളിൽ വിവിധ ഷിഫ്‌റ്റ്‌കളിലായാണ് വളണ്ടിയർമാർ സേവനം ചെയ്യുക .ടി എസ് ബദറുദ്ദീൻ തങ്ങൾ വളണ്ടിയർമാർക്ക് പ്രാർഥന നടത്തി. ശാഫി ബാഖവി,സൽമാൻ വെങ്ങളം ,ശിഹാബ് കുറുകത്താണി,കബീർ ചൊവ്വ എന്നിവർ പ്രസംഗിച്ചു.

മുസ്തഫ പട്ടാമ്പി, ഉമൈർ മുണ്ടോളി ,ഹുസൈൻ ഹാജി കൊടിഞ്ഞി,അബൂബക്കർ കണ്ണൂർ,ജമാൽ മുക്കം ,സാലിം സിദ്ദീഖി, മുഈനിദ്ധീൻ ,ഷെഫിൻ ,അലി ,അൻസാർ തുടങ്ങിയവർ പങ്കെടുത്തു.ആർ എസ് സി കോഡിനേറ്റർ അനസ് മുബാറക് സ്വാഗതവും ക്യാപ്ടൻ ഇസ്ഹാഖ് ഖാദിസിയ്യ നന്ദിയും പറഞ്ഞു..

Advertisment