Advertisment

സാബുമോൻ പന്തളത്തിന് യാത്ര അയപ്പ് നൽകി

New Update

publive-image

Advertisment

ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന പത്തനംതിട്ട ജില്ലാ സംഗമം എക്സിക്യൂട്ടിവ് അംഗവും, ആദ്യകാല മെമ്പറും, വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്ന സാബുമോൻ പന്തളത്തിന് പിജെഎസ്സ് യാത്രയപ്പ് നല്‍കി. കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷക്കാലമായി ജിദ്ദയില്‍ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

പ്രസിഡന്റ്‌ ജോസ്‌ഫ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ അലി തേക്കുതോട്, സന്തോഷ്‌ ജി.നായര്‍, അയൂബ് പന്തളം, ഷറഫ് പത്തനംതിട്ട, മനോജ്‌ മാത്യു അടൂര്‍, വിലാസ് കുറുപ്പ്, വർഗീസ് ഡാനിയൽ, നൌഷാദ് അടൂര്‍, സന്തോഷ് കെ. ജോൺ, അനില്‍ കുമാര്‍ പത്തനംതിട്ട, സജി ജോർജ്‌ കുറുങ്ങാട്ട്, അനില്‍ ജോണ്‍, ജോസഫ്‌ നെടിയവിള, മാത്യു തോമസ്‌, സലിം മാജിദ്, സഞ്ജയന്‍ നായര്‍, ജോൺ മാത്യു, ഷാരിസ് ജമാൽ, അനൂപ് നായർ, നബീൽ നൗഷാദ്, സുശീല ജോസഫ്, സൗമ്യ അനൂപ്, ബിജി സജി, ദീപിക സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment