Advertisment

ആരോഗ്യകരമായതും അല്ലാത്തതുമായ ചിന്തകൾ അമിതമായി നിങ്ങളെ അലട്ടാറുണ്ടോ, ഇത്തരത്തിൽ അമിതചിന്ത അലട്ടുന്നവർക്ക് ഒരു നുറുങ്ങുവിദ്യയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത മനശാസ്ത്രജ്ഞൻ ഡേവിഡ് ജെ.പി ഫിലിപ്പ്‌സ്

New Update

publive-image

Advertisment

ആരോഗ്യകരമായതും അല്ലാത്തതുമായ ചിന്തകൾ ദീർഘകാലം അമിതമായി ഓർത്തുകൊണ്ടിരിക്കുന്ന അവസ്ഥ. വിഷാദരോഗത്തിലേക്ക് പോലും മനുഷ്യനെ നയിച്ചേക്കാവുന്ന അപകടകാരി. ഒഴിവാക്കാൻ ആഗ്രഹിച്ചാലും എളുപ്പം സാധിക്കാത്ത മനസിന്റെ ഈ അവസ്ഥയിൽ നിന്നും മോചനം നേടാൻ ആഗ്രഹിക്കുന്നത് ലക്ഷക്കണക്കിനാളുകളാണ്.

അത്തരത്തിലുളളവർക്ക് ആശ്വാസമാകുകയാണ് പ്രശസ്ത സ്വീഡിഷ് മനശാസ്ത്രജ്ഞനും ടിക്‌ടോക് താരവുമായ ഡേവിഡ് ജെ.പി ഫിലിപ്പ്‌സ്. തന്റെ പുതിയ ടിക്‌ടോക് വീഡിയോയിലാണ് അമിതചിന്തയെ അകറ്റാനുള്ള മാർഗം ഡേവിഡ് നിർദേശിക്കുന്നത്. വീഡിയോ വൈറലായതോടെ ഡേവിഡിന്റെ സൂത്രം പരീക്ഷിക്കുകയാണ് കാഴച്ക്കാരെല്ലാവരും.

അമിത ചിന്ത ഒഴിവാക്കാൻ നമ്മുടെ കണ്ണുകൾ സഹായിക്കുമെന്നാണ് ഡേവിഡ് പറയുന്നത്. കണ്ണിലെ കൃഷ്ണമണികളുടെ ചലനത്തെ നിയന്ത്രിക്കുകയെന്നതാണ് അടിസ്ഥാന ആശയം. അമിതമായി ചിന്തിക്കുമ്പോൾ നമ്മുടെ കണ്ണുകളിലെ കൃഷ്ണമണികൾ അഥവാ നോട്ടം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ചലിച്ചുകൊണ്ടിരിക്കും. അതുവഴി ഓർമകൾ ബന്ധിപ്പിച്ച് ചിന്തകളിലേക്ക് മുഴുകുകയാണ് അമിതമായി ചിന്തിക്കുന്നയാൾ ചെയ്യുക.

അതിനാൽ ഇതൊഴിവാക്കാനുള്ള പോംവഴിയും കൃഷ്ണമണിയിലാണുള്ളത്. അമിതമായി ചിന്തിക്കാൻ തുടങ്ങുന്നു എന്ന് മനസിലാക്കുന്ന നിമിഷം ഏതെങ്കിലും ഒരു ബിന്ദുവിലേക്ക് കൃഷ്ണമണിയെ കേന്ദ്രീകരിച്ച് ചലിക്കാതെ ശ്രദ്ധിക്കുക. ഈ വിദ്യ പരീക്ഷിച്ചാൽ ഏതാനും മിനുറ്റുകൾ കൊണ്ട് അനാവശ്യ ചിന്തയിൽ നിന്നും കരകയറാമെന്നാണ് ഡേവിഡിന്റെ ശാസ്ത്രം.

മനശാസ്ത്രപരമായ നുറുങ്ങുകളും തന്ത്രങ്ങളും പങ്കുവക്കുന്ന ഡേവിഡ് ജെ.പി ഫിലിപ്‌സിന് പത്ത്‌ലക്ഷം അനുയായികളാണ് ടിക് ടോക്കിലുള്ളത്. ഇതിനോടകം അറുപത് ലക്ഷമാളുകൾ വീഡിയോ കണ്ടുതീർത്തു. ഈ മാർഗം എന്തുകൊണ്ട് നേരത്തെ അറിയാൻ കഴിഞ്ഞില്ലെന്നാണ് കാഴ്ചക്കാരുടെ പ്രതികരണം.

 

health tips
Advertisment