Advertisment

അധിക സമയം ഇരുന്നുള്ള ജോലിയാണോ നിങ്ങൾക്ക്? എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത്

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ലോക്ക്ഡൗണിലായതിനാല്‍ അധികമാളുകളും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമയമാണ്. കഴുത്തും പുറംവേദനയുമൊക്കെ ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ മണിക്കൂറുകളോളം ലാപ്ടോപ്പുമായ് കിടക്കയില്‍ ഇരിക്കും. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഒരേ ഇരിപ്പ് തുടരുന്ന സാഹചര്യവുമുണ്ടാകും. കിടക്കയില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായ് ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ജോലി ചെയ്യുമ്പോള്‍ ശരീരം വളഞ്ഞിരിക്കുന്നത് നട്ടെല്ലിനെ പ്രതികൂലമായ് ബാധിക്കും. “പുസ്തകം വായിക്കുമ്പോഴോ ലാപ്ടോപ്പ് ഉപയോഗിച്ച് ജോലി ചെയ്യുമ്പോഴോ കിടക്കയില്‍ ഇരിക്കുന്നതിനെ ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കാറില്ല. കിടക്കയില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശരീരത്തിനാവശ്യമായ സപ്പോര്‍ട്ട് കിട്ടുന്നില്ല. ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ വളഞ്ഞിരിക്കുന്നത് നട്ടെല്ലിന് ദോഷം ചെയ്യും. തുടക്കത്തില്‍ പേശി വേദന, പുറംവേദന, കാലുവേദന എന്നിങ്ങനെയൊക്കെ അനുഭവപ്പെടുകയും പിന്നീടും ഇതേ രീതിയില്‍ തന്നെ ഇരുന്ന് ജോലി തുടരുന്നത് ഡിസ്ക്കിനെ ബാധിക്കുകയും സ്ഥിതി ഗുരുതരമാവുകയും ചെയ്യും.”

ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ തുടരുന്ന ജോലിയാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. പ്രധാനമായും ഓഫീസ് ജോലികളിലാണ് ഇത്തരത്തില്‍ മണിക്കൂറുകളോളം കംപ്യൂട്ടറിലോ ലാപ്ടോപിലോ എല്ലാം നോക്കിയിരുന്ന് ചെലവിടുന്നത്.

ശരീരത്തിന്‍റെ ഘടനയില്‍ വരുന്ന വ്യത്യാസം മുതല്‍ ദഹനപ്രശ്നങ്ങള്‍, സന്ധിവേദന തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളും ഇരുന്ന് ജോലി ചെയ്യുന്നത് മൂലമുണ്ടാകാം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാൻ വ്യയാമം നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്.

ഇവിടെയിതാ വളരെ ലളിതമായി ഇരുന്ന് തന്നെ ചെയ്യാവുന്ന ചില യോഗാസനങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് സെലിബ്രിറ്റി യോഗ കോച്ച് അനുഷ്ക പര്‍വാനി. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണമാണ് അനുഷ്ക ഈ യോഗാസനങ്ങള്‍ നിര്‍ദേശിക്കുന്നത്.

ഒന്ന്...

ഗോമുഖാസനം ഹാൻഡ്സ് : ശരീരത്തിന്‍റെ ആകെ വഴക്കത്തിന് നല്ലതാണ് ഈ യോഗാസനം. ശരീരത്തിന്‍റെ ഘടന മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

രണ്ട്...

സീറ്റഡ് സ്പൈൻ ട്വിസ്റ്റ് : ഇരുന്ന് ജോലി ചെയ്യുന്നവരിലുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഈ യോഗാസനം പ്രയോജനപ്പെടുന്നത്. ഇരുപ്പ് മൂലമുണ്ടാകുന്ന നടുവേദന പരിഹരിക്കുന്നതിനും ഇത് സഹായകമാണ്.

മൂന്ന്...

സീറ്റഡ് പീജിയൻ പോസ് : ശരീരത്തിന്‍റെ വഴക്കം കൂട്ടാൻ സഹായിക്കുന്ന മറ്റൊരു യോഗാസനമാണിത്. നടുവേദന അകറ്റാനും ഇത് സഹായകമാണ്.

നാല്...

സീറ്റഡ് ഹാൻഡ് ടു ബിഗ് ടോ പോസസ് : നടുവും കൈകളിലെ പേശികളും സ്ട്രെച്ച് ചെയ്യാനും ശക്തിപ്പെടുത്താനുമാണ് പ്രധാനമായും ഇത് സഹായകമാകുക.

ഇനി ഈ യോഗാസനങ്ങള്‍ എങ്ങനെയാണ് ശരിയായി ചെയ്യേണ്ടത് എന്ന് മനസിലാക്കാൻ അനുഷ്ക പങ്കുവച്ച വീഡിയോ കാണാം...

Advertisment