Advertisment

'അത്താഴം അത്തിപ്പഴത്തോളം' എന്ന പഴഞ്ചൊല്ലു പോലെ, രാത്രിയിലെ ആഹാരം കുറച്ച് മാത്രമേ കഴിക്കാവൂ; അത്താഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിയാം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

അത്താഴം സാധാരണയായി നിങ്ങൾ എപ്പോഴാണ് കഴിക്കുക? വളരെ വൈകി കഴിക്കുന്ന സ്വഭാവക്കാരാണോ നിങ്ങൾ? കഴിച്ച ഉടനെ ഉറങ്ങാൻ പോകുന്ന ശീലമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ എങ്കിലും ഈ ശീലത്തിൽ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അത്താഴം കഴിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ അത്താഴത്തിന് വലിയ പങ്കാണുള്ളത്. അത്താഴം അത്തിപ്പഴത്തോളം എന്ന പഴഞ്ചൊല്ലു പോലെ, രാത്രിയിലെ ആഹാരം കുറച്ച് മാത്രമേ കഴിക്കാവൂ. കൂടാതെ, രാത്രി 8ന് മുമ്പ് ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കും.

നിങ്ങളുടെ ഭക്ഷണ സമയം നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കൽ, ഉപാപചയ നിയന്ത്രണം, ഹൃദയാരോഗ്യം, ഉറക്കചക്രം എന്നിവയെയും ബാധിക്കും. രാത്രിയില്‍ അമിതമായി കഴിക്കുന്നത് ശരീര ഭാരം കൂടുന്നതിനും, കുടവയര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകും. രാത്രിയില്‍ കഴിക്കുന്ന ആഹാരം ദഹിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുന്നു.

ഉറങ്ങുന്ന സമയം, നമ്മുടെ ശരീരം വിശ്രമാവസ്ഥയിലായിരിക്കും അതുകൊണ്ട്, ഭക്ഷണം ദഹിക്കാനും സമയം കൂടുതലായി വേണ്ടിവരും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായെങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമിതമായി കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഒഴിവാക്കി പകരം പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങളാണ് രാത്രിയില്‍ കഴിക്കേണ്ടത്.

നല്ല ജീവിതശൈലി നിലനിർത്തുന്നതിനുള്ള ഏറ്റവും പ്രധാന കാര്യം ശരിയായ ഭക്ഷണം, വ്യായാമം എന്നിവ മാത്രമല്ല, ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക എന്നതും കൂടിയാണ്. അതെ, നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ ആരോഗ്യത്തെ നിർണ്ണയിക്കുന്നത്, എന്നാൽ ഉചിതമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഹൃദയ രോഗങ്ങളെ അകറ്റി നിർത്താനും സഹായിക്കുന്നു.

ആരോഗ്യത്തിനും മനസ്സിനും സമയവുമായി ഒരുപാട് ബന്ധമുണ്ട്. നിങ്ങൾ നന്നായി ഉറങ്ങുകയും നേരത്തെ അത്താഴം കഴിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ ശരീരത്തിന് ശക്തമായി പ്രവർത്തിക്കുന്ന കുടൽ ഉണ്ടാകുക മാത്രമല്ല, നന്നായി ഉറങ്ങാനും ഇത് നിങ്ങളെ സഹായിക്കുന്നു.

Advertisment