Advertisment

തിളക്കമുള്ള ചർമ്മത്തിനായി തണ്ണിമത്തൻ ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്നതിനെ കുറിച്ച് നോക്കാം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

വേനൽച്ചൂടിൽ വാടിയ ചർമത്തിന് ഉന്മേഷം പകരാൻ തണ്ണിമത്തൻ സഹായിക്കും. ഉയർന്ന ജലാംശവും ആന്റിഓക്‌സിഡന്റുകളും ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കും. തണ്ണിമത്തൻ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Advertisment

publive-image

ഒന്ന്...

ചർമത്തിനു തിളക്കം കിട്ടാനും മൃദുവാക്കാനും ഡെഡ് സ്കിൻ നീക്കാനും തൈരിലെ ലാക്ടിക് ആസിഡ് സഹായിക്കും. ബൗളിൽ തണ്ണിമത്തൻ ജ്യൂസ് അല്ലെങ്കിൽ കഷണങ്ങൾ എടുക്കുക. ഫോർക്ക് ഉപയോഗിച്ച് അതുചെറു കഷണങ്ങളാക്കി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർക്കാം. ഇതു മുഖത്ത് പുരട്ടി 15മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖം തിളക്കമുള്ളതാക്കുക മാത്രമല്ല കൂടുതൽ വൃത്തിയുള്ളതാക്കുകയും ചെയ്യും.

രണ്ട്...

വരണ്ട ചർമത്തിനു പരിഹാരം കാണാൻ മികച്ചതാണ് തണ്ണിമത്തൻ – ചെറുനാരങ്ങ ഫേയ്സ് പാക്ക്. ചെറുനാരങ്ങ നീരിനൊപ്പം തേനും ചേർത്താണ് ഫേസ് പാക്ക് തയാറാക്കേണ്ടത്. തേൻ മോയ്സ്ചർ ചെയ്യാനും തണ്ണിമത്തൻ ഹൈഡ്രേറ്റ് ചെയ്യാനും നാരങ്ങനീര് എക്സ്ഫോലിയേറ്റ് ചെയ്യാനും ഫലപ്രദം. ബൗളിൽ രണ്ടു ടേബിൾസ്പൂൺ തണ്ണിമത്തൻ ജ്യുസ് എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ നാരങ്ങാനീരും ഒരു സ്പൂൺ തേനും ചേർക്കുക. മുഖത്തിലും കഴുത്തിലും കൈകളിലും പുരട്ടാം. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

മൂന്ന്...

ഒരു ടേബിൾസ്പൂൺ തണ്ണിമത്തൻ പൾപ്പും രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും മിക്‌സ് ചെയ്ത് ഈ ഫേസ് മാസ്ക് തയ്യാറാക്കുക.നന്നായി ഇളക്കുക.ശേഷം മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാം. മുഖത്തിന് തിളക്കം ലഭിക്കാൻ ഈ പാക്ക് സഹായകമാണ്.

publive-image

Advertisment