Advertisment

ക്യാൻസർ കോശങ്ങളുടെ വളർച്ച കുറയ്‌ക്കും;ഹൃദയത്തിനും കരളിനും ആരോഗ്യം നൽകും;ചെമ്പരത്തിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

New Update

സാധാരണ ചെമ്പരത്തിപ്പൂക്കൾ കൊണ്ട് ആയുർവേദ, സൗന്ദര്യ വർദ്ധക സാധനങ്ങൾ നി‌ർമ്മിക്കാറുണ്ട്. തീരെ മണമില്ലെങ്കിലും നിറയെ ഗുണമുളള ഒരു പൂവാണ് ചെമ്പരത്തി.ഷുഗറും പ്രഷറും ഹൃദ്രോഗവും ക്യാൻസറും കരൾ രോഗങ്ങളും പുത്തൻകാലത്ത് ഏറെ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതാണ്. ഇവയെയെല്ലാം അകറ്റാനോ ശക്തി കുറയ്‌ക്കാനോ കഴിയുന്ന ഒരുഗ്രൻ ഡ്രിങ്ക് ഉണ്ടാക്കാൻ ചെമ്പരത്തി കൊണ്ട് കഴിയും. ചെമ്പരത്തി പൂക്കൾ ഉണക്കിയ ശേഷ ഇവ വെളളത്തിലിട്ട് തിളപ്പിച്ചാൽ ലഭിക്കുന്ന ചായയായ ചെമ്പരത്തിചായ ഔഷധഗുണങ്ങളുടെ കലവറയാണ്. ആന്റി ഓക്‌സി‌ഡന്റുകളുടെ കലവറയായ ചെമ്പരത്തിയിലയുടെ ഗുണം ശരീരത്തിന് ലഭിച്ചാൽ ഹൃദയത്തിനും കരളിനും അത് ഗുണകരമാണ്. ശരീരത്തിന് പ്രതിരോധശക്തി വർദ്ധിക്കും മാത്രമല്ല ശരീരത്തിൽ ബാക്‌ടീരിയയുടെ അംശം കുറയും.

publive-image

വലിയ രക്തസമ്മർദ്ദത്തെ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിദ്ധ്യം കുറയ്‌ക്കും. ക്യാൻസർ പടരാനിടയാകുന്ന കോശങ്ങൾക്കുളള വളർച്ചയും നിൽക്കും. പ്രധാനമായും വായ,​ ആമാശയം,​ രക്തം,​ മൂത്രനാളി എന്നിവിടങ്ങളിലെ ക്യാൻസർ രോഗബാധയെ നന്നായി തടയാൻ ഒരുമാസത്തോളം ചെമ്പരത്തിചായ കുടിച്ചവരുടെ ശരീരത്തിന് കഴിയുന്നുണ്ടെന്ന് ഗവേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. സിട്രിക് ആസിഡ്,​ ടാർടാറിക് ആസിഡ്,​ മാലിക് ആസിഡ് എന്നിവ പ്രധാനമായും അടങ്ങിയിരിക്കുന്നതിനാൽ ചെമ്പരത്തി ചായയ്‌ക്ക് പ്രധാനമായും പുളിരുചിയാണ്. ചിലരിതിൽ പഞ്ചസാര ചേർത്ത് ഉപയോഗിക്കുന്നുമുണ്ട്.

Advertisment