Advertisment

കുട്ടിക്കാലത്തെ പൊണ്ണത്തടി പ്രായപൂർത്തിയാകുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ

New Update

കുട്ടിക്കാലത്തെ പൊണ്ണത്തടി പ്രായപൂർത്തിയാകുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. കുട്ടിക്കാലത്ത് അമിതഭാരവും പ്രായപൂർത്തിയാകുന്നതും പിന്നീടുള്ള ജീവിതത്തിൽ രക്തം കട്ടപിടിക്കുന്നതിനുള്ള പ്രത്യേക അപകട ഘടകങ്ങളാണെന്ന് ഗോഥെൻബർഗ് സർവകലാശാലയിലെ പഠനം കണ്ടെത്തി. 37,000-ലധികം പുരുഷന്മാരുടെ ആദ്യകാല BMI സംബന്ധിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് പഠനം.

Advertisment

publive-image

അമിതവണ്ണവും രക്തം കട്ടപിടിക്കുന്നതും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇതിന് മുമ്പും പഠനം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, കുട്ടിക്കാലത്തും പ്രായപൂർത്തിയാകുമ്പോഴും ഉയർന്ന ബിഎംഐ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ഇന്നുവരെ വ്യക്തമല്ല. ആദ്യകാല ജീവിതത്തിലെ ബിഎംഐയും തുടർന്നുള്ള രക്തം കട്ടപിടിക്കലും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക എന്നതായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

രക്തം കട്ടപിടിക്കുന്നത് സാധാരണയായി കാലുകളിൽ ഉണ്ടാകുന്നത്. വീക്കം, വേദന, ചുവപ്പ് എന്നിവ സാധാരണ ലക്ഷണങ്ങളാണ്. ഇത് കണ്ടെത്തി ചിത്സിച്ചില്ലെങ്കിൽ പൾമണറി എംബോളിസം എന്ന അവസ്ഥയ്ക്ക് കാരണമാകും.ശ്വാസകോശത്തിലെ ഒന്നോ അതിലധികമോ ധമനികൾ രക്തം കട്ടപിടിച്ച് തടസ്സപ്പെടുന്ന അവസ്ഥയാണ് പൾമണറി എംബോളിസം എന്നത്.

1945-നും 1961-നും ഇടയിൽ ജനിച്ച സ്വീഡനിലെ 37,672 പുരുഷന്മാരെയാണ് ഇപ്പോഴത്തെ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാരുടെ രേഖകളിൽ നിന്നുള്ള ഉയരം, ഭാരം, ബിഎംഐ എന്നിവയെ കുറിച്ചുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. ജേണൽ ഓഫ് ഇന്റേണൽ മെഡിസിനിൽ ‍പഠനം പ്രസിദ്ധീകരിച്ചു.

 

Advertisment