Advertisment

ലഖീംപൂരില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന ആക്രമണം ഐ.ഒ.സി (കേരള) അപലപിച്ചു

New Update

publive-image

Advertisment

ന്യുയോര്‍ക്ക് : ഇന്ത്യന്‍ ഓവര്‍സീസ് കോണ്ഗ്രസ് (കേരള) കമ്മിറ്റിയുടെ യോഗം പ്രസിഡന്റ് ലീലാ മാരാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശ് ലഖീംപൂരില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുകയും ഇതിനെ അപലപിച്ചു കൊണ്ടുള്ള പ്രമേയം അംഗീകരിക്കുകയും ചെയ്തു.

മോദി ഗവണ്മെന്റിനോട് മനുഷ്യത്വരഹിത കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു കര്‍ഷകര്‍ നടത്തുന്ന സമരം അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

publive-image

കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാതെ വലയുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.വര്‍ഗീസ് പോത്താനിക്കാട് അവതരിപ്പിച്ച പ്രമേയം സജി കരിമ്പന്നൂര്‍ പിന്താങ്ങി, പ്രമേയം യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചു.

ഐ.ഒ.സി കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, ഡോ. മാമന്‍ ജേക്കബ്, ജോബി ജോര്‍ജ്, തോമസ് ഒലിയം കുന്നേല്‍, സതീശന്‍ നായര്‍, ചെറിയാന്‍ കോശി, സന്തോഷ് അബ്രഹാം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സൂം പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിച്ച മീറ്റിങില്‍ യു.എസിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മറ്റു പ്രധാന പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

Advertisment