Advertisment

ലിമെറിക്ക് സെന്റ് മേരീസ്‌ സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാരാചരണത്തിനു തുടക്കമായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ്‌ സീറോ മലബാർ ചർച്ചിൽ ഇടവക ധ്യാനത്തോടെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. പ്രശസ്ത ധ്യാനഗുരുവായ ഫാ. സെബാസ്റ്റ്യൻ നെല്ലങ്കുഴിയിൽ ഒസിഡി നയിച്ച വിശുദ്ധ വാരാചരണ ഒരുക്ക ധ്യാനം ഏപ്രിൽ 7 ന് ആരംഭിച്ച് ശനിയാഴ്ച ഓശാന ആഘോഷങ്ങളോടെ സമാപിച്ചു.

publive-image

ശനിയാഴ്ച ഉച്ചകഴിഞ്ഞു 1.30 ന് ഫാ. റോബിൻ തോമസ്, ഫാ.സെബാസ്റ്റ്യൻ നെല്ലങ്കുഴിയിൽ എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാനയും, ഓശാന തിരുക്കർമങ്ങളും, കുരുത്തോല പ്രദിക്ഷണവും തുടർന്ന് ഇടവകഅംഗങ്ങൾ കൊണ്ടുവന്ന 'കൊഴുക്കോട്ട' വിതരണവും നടന്നു.

publive-image

വിശുദ്ധ വാരാചരണത്തിന്റെ സമയക്രമം.

പെസഹാ വ്യാഴം :

3 PM

ദുഃഖവെള്ളി :

1.30 AM

ഈസ്റ്റർ :

Saturday 9 PM

വിശുദ്ധ വാര തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു മിശിഹായുടെ പീഡാനുഭവത്തിന്റെ സ്മരണ ആചരിക്കുവാനും, ജീവിതത്തിൽ കുരിശിന്റെ വഴി സന്തോഷത്തോടെ ഏറ്റെടുക്കുവാൻ പ്രാപ്തരാകാനുമായി ഏവരെയും ക്ഷണിക്കുന്നതായി ഫാ.റോബിൻ തോമസ് അറിയിച്ചു.

Advertisment