Advertisment

മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് ദേവാലയ പുനരുദ്ധാരണ പ്രവർത്തനത്തിനുള്ള ഫണ്ട് ശേഖരണത്തിൻ്റെ ആദ്യ ടിക്കറ്റ് വില്പന നടന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് വിശ്വാസ സമൂഹം വാങ്ങിയ ദേവാലയത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സ്വരൂപിക്കുന്ന ഫണ്ട് ശേഖരണത്തിനായി പുറത്തിറക്കുന്ന ലോട്ടറി ടിക്കറ്റിൻ്റെ ആദ്യവില്പന ഇന്നലെ സെയിൽ സെൻ്റ്. ഫ്രാൻസീസ് ദേവാലയത്തിൽ വച്ച്നടന്നു. ഉച്ചക്ക് 12 മണിക്ക് നടന്ന ചടങ്ങിൽ ഇടവക വികാരി റവ.ഫാ.ഗീവർഗീസ് തണ്ടായത്ത്, സഹവികാരി റവ. ഫാ. എൽദോസ് രാജൻ എന്നിവർ ചേർന്ന് ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, മുൻ യുക്മ പ്രസിഡൻറ് ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ, അലൈഡ് ഫിനാൻസ് മാനേജിംഗ് പാർട്ണർ ജോയ് തോമസ്, എം.എം.സി.എ പ്രസിഡൻറ് ആഷൻ പോൾ, എം.എം.എ പ്രസിഡൻ്റ് വിൽസൻ മാത്യു, സാൽഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ജിജി എബ്രഹാം, ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ് ചാക്കോ ലൂക്ക്, നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡൻറ് സാജു പാപ്പച്ചൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഇടവക സെക്രട്ടറി ബിജോയ് ഏലിയാസ്, ട്രസ്റ്റി എൽദോസ് കുര്യാക്കോസ്, കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പ്രസ്തുത ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisment