Advertisment

'ഇന്റര്‍നാഷണല്‍ ഗേള്‍ ചൈല്‍ഡ്' ദിനം ഒക്ടോബര്‍ 11ന്; സമത്വത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനാചരണം പത്താം വര്‍ഷത്തില്‍

New Update

publive-image

'ഇന്റര്‍നാഷണല്‍ ഗേള്‍ ചൈല്‍ഡ്' ദിനം എല്ലാ വര്‍ഷവും ഒക്ടോബര്‍ 11നാണ് ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയാണ് അന്താരാഷ്ട്ര തലത്തില്‍ ഇത്തരമൊരു ദിനം പ്രഖ്യാപിച്ചത്. 2012 മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 11ന് 'ഇന്റര്‍നാഷണല്‍ ഗേള്‍ ചൈല്‍ഡ്' ദിനം ആചരിക്കുന്നു. ഇത്തവണ പത്താം ഇന്റര്‍നാഷണല്‍ ഗേള്‍ ചൈല്‍ഡ്' ദിനം ആചരിക്കുന്നുവെന്നതാണ് പ്രത്യേകത.

പെൺകുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുക, ലോകമെമ്പാടുമുള്ള പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ലിംഗ അസമത്വത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം, നിര്‍ബന്ധിത ശൈശവ വിവാഹം എന്നിവയ്‌ക്കെതിരെയും, വിവേചനത്തില്‍ നിന്നുള്ള സംരക്ഷണം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.

Advertisment