Advertisment

പ്രവാസി കൂട്ടായ്മകളുടെ പ്രവർത്തനങ്ങളിൽ അനുപമം; ജിദ്ദ കെ എം സി സിയുടെ പ്രവാസി പെൻഷൻ പദ്ധതി ഉൽഘാടനം ഡിസംബർ ഒന്നിന് തലപ്പാറയിൽ; സ്നേഹ സംഗമം, കോവിഡ് സമാശ്വാസ സമ്മാനം, സി എച്ച് സെന്ററുകൾക്കുള്ള ഫണ്ട് വിതരണം എന്നിവയ്ക്കും തുടക്കം

New Update

publive-image

Advertisment

തിരൂരങ്ങാടി ലീഗ് സൗധത്തിൽ ചേർന്ന യോഗം സൗദി കെ എം സി സി പ്രസിഡണ്ടും തിരൂരങ്ങാടി നഗരസഭാ ചെയർമാനുമായ  കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ: പ്രവാസി കൂട്ടായ്മകളുടെ പ്രവർത്തനങ്ങളിൽ അതുല്യവും അഭിമാനകരവുമായ അദ്ധ്യായം രചിച്ചു കൊണ്ട് ജിദ്ദാ കെ എം സി സി ആവിഷ്കരിച്ച പ്രവാസി പെൻഷൻ പദ്ധതി ഔപചാരികമായി പ്രാബല്യത്തിൽ വരുന്നു. പദ്ധതിയുടെ ഉദ്ഘാടനവും അതിനോടനുബന്ധിച്ച് രൂപം കൊടുത്ത സ്നേഹസംഗമവും ഡിസംബർ ഒന്നിന് അരങ്ങേറും.

തലപ്പാറ നാഷണൽ ഹൈവേയ്ക്ക് സമീപത്തുള്ള പുള്ളാട്ട് ഓഡിറ്റോറിയത്തിൽ ഉച്ചതിരിഞ്ഞു മൂന്ന് മണിക്കാണ് പരിപാടി ആരംഭിക്കുക. ചരിത്രത്തിലാധ്യമായാണ് ഒരു പ്രവാസി സംഘടന മുൻ കാല പ്രവർത്തകർക്ക് പ്രതിമാസ പെൻഷൻ നൽകുന്നത്. ജിദ്ദ കെ.എം.സി.സിയുടെ കാരുണ്യഹസ്തം സുരക്ഷ പദ്ധതിയിൽ തുടർച്ചയായി അംഗങ്ങളായിരിക്കെ പ്രവാസം നിർത്തിയ 60 വയസ്സ് പൂർത്തിയാക്കിയവർക്ക് കഴിഞ്ഞ് സാമ്പത്തിക വർഷം മുതൽ പെൻഷൻ നൽകി വരുന്നുണ്ട്.

കോവിഡ് കാലത്ത് നാട്ടിൽ വന്ന് കുടുങ്ങി പോയ പ്രവാസികളുടെ കുടുംബങ്ങൾക്ക് ജിദ്ദ കെ.എം.സി.സി നൽകുന്ന സ്നേഹ സമ്മാനത്തിൻ്റെ വിതരണ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. കേരളത്തിലെ സി.എച്ച് സെൻററുകളുടെ പ്രവർത്തനത്തിന് ഏറ്റവും വലിയ സഹായം നൽകുന്ന ജിദ്ദ കെ.എം.സി.സി ഈ വർഷം 14 സി.എച്ച് സെൻ്ററുകൾക്കായ് നൽകുന്ന ഫണ്ട് വിതരണവും ഇതിൽ വെച്ച് നടക്കുന്നതാണ്.

തലപ്പാറ പുളളാട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്നേഹ സംഗമം വിജയിപ്പിക്കാൻ ചെമ്മാട് ലീഗ് സൗധത്തിൽ തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, പ്രവാസി ലീഗ് മണ്ഡലം പഞ്ചായത്ത് നേതാക്കളുടെ യോഗം തീരുമാനിച്ചു. എം.എം.കുട്ടി മൗലവി ഉൽഘാടനം ചെയ്തു. കെ.എം.സി സി വൈസ് പ്രസിഡൻ്റ് വി പി .മുസ്തഫ അധ്യക്ഷത വഹിച്ചു.

സൗദി കെ എം സി സി പ്രസിഡന്റും തിരൂരങ്ങാടി നഗരസഭാ ചെയർമാനുമായ കെ.പി.മുഹമ്മദ് കുട്ടി, ജിദ്ദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അരിമ്പ്ര അബൂബക്കർ, സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി, കെ. കുഞ്ഞമരക്കാർ, പി. കെ അസ്ലു, ടി. പി. എം. ബഷീർ, സി. എച്. മഹമൂദ് ഹാജി,സി കെ മുഹമ്മദ്‌ ഹാജി, പി എം എ ജലീൽ, പി എം അബ്ദുൽ ഹഖ്, ഡോക്ടർ കാവുങ്ങൽ മുഹമ്മദ്, സി. വി. എ. ബഷീർ, സി. സി. കരീം,യു എ റസാഖ്, സി. എച്. അബൂബക്കർ സിദ്ദിഖ്, ഇസ്മായിൽ പൂങ്ങാടൻ, യാസർ ഒള്ളക്കൻ, സൈദലവി നീലങ്ങത്ത്, അസ്സയ്ൻ ഹാജി പമാസ്കോ, പി. കെ. അസ്ഹറുദ്ദിൻ, സമദ് പൊറ്റയിൽ, ജാഫർ കുറ്റൂർ, വി. പി. സൈനുദ്ദിൻ, നൗഫൽ ഉള്ളാടൻ, മുഹമ്മദ് റഫീഖ് കൂളത്ത്, വി. പി. കോയ, ശിഹാബ് കണ്ണമംഗലം, ലത്തീഫ് അരീ ക്കൻ, ശുഐബ്, സഫ്‌വാൻ എന്നിവർ സംസാരിച്ചു.

Advertisment