Advertisment

ഡോ. സുകുമാർ അഴിക്കോട് - തത്ത്വമസി പുരസ്കാരങ്ങൾ വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

കൊല്ലം: ഡോ. സുകുമാർ അഴിക്കോട് തത്ത്വമസി സാംസ്കാരിക അക്കാഡമിയുടെ 2019 -2020, 2021 2022 വർഷങ്ങളിലെ പുസ്കാരങ്ങൾ വിതരണം ചെയ്തു. കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ടി. ജി വിജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സഹിത്യോത്സവ ചടങ്ങിൽ ജസ്റ്റിസ് കമാൽ പാഷ വിതരണ കർമ്മം നിർവ്വഹിച്ചു.

എൻ കെ പ്രേമചന്ദ്രൻ എം.പി. (ജനപക്ഷ നേതാവ് , മികച്ച പാർലമെന്ററിയൻ ) ഗോപകുമാർ തെങ്ങമം . (നോവൽ) ശ്രീകണ്ഠൻ കരിക്കകം, ഷാഹിന ഇ.കെ (കഥകൾ) പ്രദീപ് രാമനാട്ടുകര, ശിവരാജൻ കോവിലകം, അശോകൻ മറയൂർ (കവിത), രഞ്ജിത് ചിറ്റാടെ , മനു മുകുന്ദൻ , കെ.ആർ നാരായണൻ , കുറങ്ങാട് വിജയൻ (വൈജ്ഞാനിക സാഹിത്യം) ജയനാരായണൻ (ബാലസാഹിത്യം), മായാ ബാലകൃഷ്ണൻ (ഓർമ്മക്കുറിപ്പുകൾ) , മെർലിൻ റീന (സിനിമ സീരിയൽ), തീർത്ഥ ആർ.ജെ (ഇംഗ്ലീഷ് നോവൽ) എന്നിവർ പുരസ്കാരങ്ങൾ സ്വീകരിച്ചു.

സമഗ്ര സംഭാവനക്ക് ഡോ. സരസ്വതി എം സുദ്ദീൻ , ഡോ. ഓമന ഗംഗാധരൻ ( സാഹിത്യം / സാംസ്കാരികം) വിജയലക്ഷ്മി (നാടകം / സിനിമ ), മിനുപ്രേം (കവിത / സാംസ്കാരികം ) സൂഗത പ്രമോദ് (കവിത / സാഹിത്യം) പ്രൊഫ.വി. ഹർഷകുമാർ ( കഥാപ്രസംഗം) എന്നിവർ ചടങ്ങിൽ ആദരിക്കപ്പെട്ടു.

കവി കുരീപ്പുഴ ശ്രീകുമാർ കാവ്യസദസ്സ് ഉദ്ഘാടനം ചെയ്തു. ജോസ് കല്ലട , ഉമാദേവി തുത്തേരി , ബിജു കുഴിമുള്ളി എന്നിവർ പങ്കെടുത്തു.

Advertisment