Advertisment

മണിപ്പൂര്‍ കേന്ദ്രഭരണപ്രദേശമാക്കി മാറ്റണം - ആക്റ്റ്സ് 

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

Advertisment

കൊല്ലം: മണിപ്പൂരിലെ ജനങ്ങളുടെ അസന്തുലിതാവസ്ഥയും ദേശീയ സുരക്ഷയും പരിഗണിച്ച് മണിപ്പൂരിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റണമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്റ്റ്സ് ആവശ്യപ്പെട്ടു. സന്തുഷ്ട മണിപ്പൂര്‍ സുശക്ത ഇന്ത്യ എന്ന സന്ദേശവുമായി കൊല്ലം ക്രേവന്‍സ് സ്ക്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സംഗമ വേളയിലാണ്‌ ഈ ആവശ്യം ഉന്നയിച്ചത്.

ആക്റ്റ്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാരായ ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്ജ്, ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, ബിഷപ്പ് ഡോ. ജോസഫ് മാര്‍ ദിവാന്യാസിയോസ്, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, റോട്ടറി ഇന്റര്‍ നാഷണല്‍ പ്രതിനിധി ജോണ്‍ ഡാനിയേല്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഏലിയാമ്മ ഉമ്മന്‍, നജീബ് മണക്കാട്, നിബു ജേക്കബ് വര്‍ക്കി, ഡോ. റോയ് പി. അലക്സാണ്ടര്‍, സാജന്‍ വേളൂര്‍, ഫാദര്‍ ജോസ് ജോര്‍ജ്ജ്, ദാനിയേല്‍, റവ ഡേവിഡ് ഹാവേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

publive-image

രാജ്യത്തിന്റെ പുരോഗതിക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ദേശഭക്തിഗാനങ്ങളും ആലപിച്ച് പ്രാര്‍ത്ഥനാ യജ്ഞത്തിന്‌ സമാപനം കുറിച്ച് നൂറൂകണക്കിന്‌ വെളുത്ത ബലൂണുകള്‍ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുത്തവര്‍ അന്തരീക്ഷത്തിലേയ്ക്ക് പറത്തി.

Advertisment