Advertisment

കോവിഡിന്റെ പേരിൽ തീവണ്ടിയാത്രക്കാരെ ചൂഷണം ചെയ്യുന്നത് റെയിൽവേ അവസാനിപ്പിക്കണം - കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: എയർകണ്ടീഷൻ കോച്ചുകളിൽ ബെഡ് റോളുകൾ വിതരണം ചെയ്യുന്നത് രണ്ടുവർഷമായി നിർത്തിയിട്ടും ടിക്കറ്റ് നിരക്കിൽ 25 രൂപ വീതം ഈടാക്കൽ ഇപ്പോഴും നിർബാധം തുടരുകയാണ്. ഇതുവഴി 2000 കോടിയിലധികം റെയിൽവേ യാത്രക്കാരിൽ ഇതിനകം ഈടാക്കി കഴിഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഡിസ്പോസിബിൾ ബെഡ്റോൾ എസി യാത്രികർക്ക് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും നാളിതുവരെ കൊടുത്തിട്ടില്ല. മുൻകാലങ്ങളിലെ ടൈംടേബിളിൽ ബെഡ് റോൾ നൽകിയില്ലെങ്കിൽ ടിക്കറ്റിൽ ഈടാക്കിയ 25 രൂപ റീഫണ്ട് ചെയ്യുമെന്ന് രേഖപ്പെടുത്തിയിരുന്നു.

കോവിഡിനു മുമ്പ് അർഹതപ്പെട്ട 53 വിഭാഗങ്ങൾക്ക് റെയിൽവേ ആനുകൂല്യങ്ങളും ഇളവുകളും മുൻഗണനയും നൽകിയിരുന്നു. വയോജനങ്ങളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനം വഹിക്കുന്ന ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് റെയിൽവേ കാലങ്ങളായി അനുവദിച്ചിരുന്ന ഇളവൂകൾ ഉൾപ്പെടെ 37 വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്.

നൽകാത്ത സേവനത്തിന് (ബെഡ് റോൾ) ഈടാക്കുന്ന 25 രൂപ ഉടൻ നിർത്തലാക്കണമെന്നും, മുതിർന്ന പൗരന്മാർക്ക് ഉൾപ്പെടെയുള്ള യാത്രാനിരക്ക് ഇളവുകൾ സ്ഥാപിക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോക്ടർ എ വി അനൂപ്, വർക്കിംഗ് ചെയർമാൻ സി. ഇ. ചാക്കുണ്ണി, കൺവീനർ പി.ഐ. അജയൻ എന്നിവർ റെയിൽവേ മന്ത്രി, ബോർഡ് ചെയർമാൻ, പാസഞ്ചർ അമിനിറ്റി കമ്മിറ്റി ചെയർമാൻ, മറ്റ് ബന്ധപ്പെട്ട വരോട് അഭ്യർത്ഥിച്ചു.

കോവിഡിന്റെ പേരിൽ വർദ്ധിപ്പിച്ച യാത്രാ നിരക്കുകൾ പിൻവലിച്ച് മുൻകാലങ്ങളിൽ അനുവദിച്ച എല്ലാ വിഭാഗങ്ങൾക്കുമുള്ള ഇളവുകൾ പുന:സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Advertisment