Advertisment

അതുല്യ അഭിനയ പ്രതിഭ കെപിഎസി ലളിതയുടെ നിര്യാണത്തിൽ മലയാള ചലച്ചിത്ര കാണികൾ (മക്കൾ) അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: അതുല്യ അഭിനയ പ്രതിഭ കെ.പി.എ.സി.ലളിതയുടെ നിര്യാണത്തിൽ മലയാള ചലച്ചിത്ര കാണികൾ (മക്കൾ) അനുശോചിച്ചു. സത്രീ ഭാവങ്ങളെ അസാമാന്യ വൈഭവത്തോടെ അവതരിപ്പിച്ച കെ.പി.എ.സി.ലളിത ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ ജീവിതത്തോട് ചേർന്ന് നിന്നവയായിരുന്നുവെന്ന് യോഗത്തിൽ പങ്കെടുത്ത വർ പറഞ്ഞു.

മക്കൾ കേന്ദ്രകമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് ഷെവലിയർ സി.ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു... ജനറൽ സെക്രട്ടറി പി.ഐ. അജയൻ, അഡ്വക്കേറ്റ് എം. കെ. അയ്യപ്പൻ, സി. വി. ജോസി, സി. സി. മനോജ്‌, കുന്നോത്ത് അബൂബക്കർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment