Advertisment

അന്തരിച്ചിട്ടും പ്രേക്ഷക മനസിൽ ജീവിക്കുന്ന കുതിരവട്ടം പപ്പു... മക്കൾ സംഘടനയുടെ ആഭിമുഖ്യത്തില്‍ കുതിരവട്ടം പപ്പു അനുസ്മരണം ഫെബ്രുവരി 25ന്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: അന്തരിച്ച് രണ്ട് പതിറ്റാണ്ടിലധികം പിന്നിട്ടിട്ടും പ്രേക്ഷക മനസ്സിൽ മായാതെ ഇടംപിടിച്ച അതുല്യ പ്രതിഭയാണ് കുതിരവട്ടം പപ്പു. അദ്ദേഹത്തിന്റെ ഡയലോഗുകൾ സാമൂഹിക സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ ഏറെ പ്രസക്തിയോടെ ഇന്നും നിറഞ്ഞു നിൽക്കുന്നു.

വെള്ളാനകളുടെ നാട്ടിലെ “ഇപ്പോൾ ശരിയാക്കിത്തരാം”, തേന്മാ വിൽ കൊമ്പത്തെ “ടാക്സി വിളിയെടാ 'തുടങ്ങിയ സംഭാഷണങ്ങൾ ദൃശ്യമാധ്യമങ്ങളിൽ ദിനംപ്രതി ആവർത്തിച്ച് അച്ചടിച്ചു വരികയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നു.

ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ അദ്ദേഹത്തിന്റെ അന്നത്തെ സിനിമ - സീരിയൽ-നാടകങ്ങളിലെ ഡയലോഗുകളുടെ പ്രസക്തി ഏറിവരുന്നു. ജീവിച്ചിരുന്ന കാലത്ത് അർഹതപ്പെട്ട അംഗീകാരവും, പരിഗണനയും സർക്കാരിൽ നിന്നും ബന്ധപ്പെ ട്ടവരിൽ നിന്നും പപ്പുവിന് ലഭിച്ചിട്ടില്ല എന്നത് ഒരു ദു:ഖ സത്യമായി അവശേഷിക്കുന്നു.

അങ്ങാടി, എന്ന സിനിമയിലെ പാവാട വേണം മേലാട വേണം എന്ന ഗാനവും, ചിത്രീ കരണവും അനുഗ്രഹീത സംവിധായകനായ ഐ.വി ശശി, നിർമ്മാതാവ് പി.വി. ഗംഗാധരൻ (പി.വി.ജി), കുതിരവട്ടം പപ്പു ടീമിന്റെ മികച്ച കെമിസ്ട്രിയുടെ ഉത്തമ ഉദാഹരണമാണ്.

കേവലം ഒരു ഹാസ്യ നടനിൽ ഒരുങ്ങാതെ മികച്ച സ്വഭാവനടനും കൂടിയാണ് അദ്ദേഹം എന്നതിന് ഉദാഹരണം നിരവധിയാണ്. അദ്ദേഹത്തിന്റെ അനുസ്മരണം കഴിഞ്ഞ 21 വർഷങ്ങളിലായ് മുടങ്ങാതെ നടത്താൻ മക്കൾ സംഘടനയ്ക്ക് കഴിഞ്ഞു എന്ന ചാരിതാർത്ഥ്യം നൽകുന്നു.

മലയാള ചലച്ചിത്ര കാണികൾ (മക്കൾ സംഘടന) കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് അനുസ്മരണ ചടങ്ങ് 2022 ഫെബ്രുവരി 25 വെള്ളിയാഴ്ച വൈകീട്ട് മൂന്നര മണിക്ക് ചാലപ്പുറത്തുള്ള മക്കൾ ഓഫീസിൽ ലളിതമായി നടത്തുന്നു. നാടക-സീരിയൽ-സിനിമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നു.

Advertisment