Advertisment

പാഞ്ചജന്യം ഭാരതം സാംസ്‌ക്കാരികസംഘടന പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ ആദരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

പാഞ്ചജന്യം സാംസ്കാരിക സംഘടന ദേശീയ വൈസ് ചെയർമാൻ കാവാലം നന്ദകുമാർ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ ആദരിക്കുന്നു

കോഴിക്കോട്: ഡൽഹി കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനമുള്ള മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ പാഞ്ചജന്യം ഭാരതം സാംസ്‌ക്കാരികസംഘടന പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ ആദരിച്ചു.

സംഘടനയുടെ ദേശീയ വൈസ് ചെയർമാൻ കാവാലം നന്ദകുമാർ (കൽക്കത്ത ) സമാദരണ ചടങ്ങിൻ്റെ ഉൽഘാടനം നിർവ്വഹിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. കൈരളിയുടെ അഭിമാനമായ കൈതപ്രം മലയാളഭാഷക്കും സംഗീതത്തിനും നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ഉൽഘാടകൻ പറഞ്ഞു.

പാഞ്ചജന്യം കേരള ഘടകം പ്രസിഡന്റ്‌ സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. പാഞ്ചജന്യത്തിൻ്റെ കേരള ഘടകം രക്ഷാധികാരി കൂടിയായ തനിക്ക് ലഭിച്ച ആദരവ് അഭിമാനാർഹമാണെന്നും പാഞ്ചജന്യം പ്രവർത്തനത്തിൽ എന്നും തൻ്റെ കലവറയില്ലാത്ത പിന്തുണ ഉണ്ടാകുമെന്നും ഉപഹാരം സ്വീകരിച്ചതിന് ശേഷം മറുപടി പ്രസംഗത്തിൽ കൈതപ്രം പറയുകയുണ്ടായി.

തിരുവണ്ണൂർ സ്വാതി തിരുനാൾ കലാകേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ പാഞ്ചജന്യം കേരള ഘടകം ഭാരവാഹികളായ രമേശ്‌ കാക്കൂർ, ജിജേഷ്ജിജി, ബിലി ഷ എന്നിവർ സംസാരിച്ചു.

Advertisment