Advertisment

മലപ്പുറം കരവന്നൂരിൽ മൃഗീയമായ പീഢനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ പുനരധിവസിപ്പിക്കണമെന്നും പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും എസ്എൻഡിപിയോഗം എരഞ്ഞിപ്പാലം ശാഖാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

എസ്എൻഡിപി യോഗം എരഞ്ഞിപ്പാലം ശാഖാ വാർഷിക പൊതുയോഗത്തിൽ ലൈഫ് സയൻസ് ഡയറക്ടർ ബാബുരാജ് ശർമ്മ മുഖ്യ പ്രഭാഷണം നടത്തുന്നു

കോഴിക്കോട്: മലപ്പുറം കരവന്നൂരിൽ മൃഗീയമായ പീഢനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ പുനരധിവസിപ്പിക്കണമെന്നും പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും എസ്എൻഡിപിയോഗം എരഞ്ഞിപ്പാലം ശാഖാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി വാർഷിക പൊതുയോഗത്തിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു. ശാഖാ സെക്രട്ടറി സി പി കുമാരൻ അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയൻ പ്രസിഡൻ്റ് ഷനൂബ് താമരക്കുളം, ലൈഫ് സയൻസ് അക്കാദമി ഡയറക്ടർ ബാബുരാജ് ശർമ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ലീലാവിമലേശൻ, രമേശ്ബാബു .കെ, ഷിബിക എം, രാജനന്ദിനി എന്നിവർ പ്രസംഗിച്ചു.

Advertisment