Advertisment

കോഴിക്കോട് എസ്എൻഡിപി യൂണിയൻ നേതൃയോഗത്തിൻ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട് എസ്എൻഡിപി യൂണിയൻ നേതൃയോഗത്തിൻ്റെ ഉൽഘാടനം യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം നിർവ്വഹിക്കുന്നു

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഘടനാ സാരഥ്യമേറ്റെടുത്തതിൻ്റെ സുവർണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയനിലെ മുഴുവൻ ശാഖകളിലും വിശേഷാൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുവാനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കലാസാംസ്ക്കാരിക പ്രതിഭകളെയും മുൻകാല യൂണിയൻ - ശാഖാ നേതാക്കളെയും ആദരിക്കുവാനും കോഴിക്കോട് യൂണിയൻ നേതൃയോഗം തീരുമാനിച്ചു.

കൂടാതെ ശ്രീ നാരായണ ഗുരുവ രാശ്രമത്തിൻ്റെ ശതാബ്ദി സമാപനവും പു:ന പ്രതിഷ്ഠയും യൂണിയൻ കലാകായിക മേളയും ഏപ്രീൽ അവസാന വാരം നടത്തുവാനും യോഗം തീരുമാനിച്ചു. യോഗത്തിൻ്റെ ഉൽഘാടനം യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം നിർവഹിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു.

യോഗം ഡയറക്ടർ കെ.ബിനുകുമാർ യൂണിയൻ കൗൺസിലർമാരായ പി കെ ഭരതൻ, എം.മുരളീധരൻ, കെ.മോഹൻദാസ്, വനിതാ സംഘം യൂണിയൻ സെക്രട്ടറി ലീലാവി മലേശൻ, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് എസ്.ജി ഗിരീഷ്, ബിനിൽ സുരേഷ് എന്നിവർ പ്രസംഗിച്ചു.

Advertisment