Advertisment

കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പമാണ് എൻസിഡിസിയുടെ പ്രവർത്തനങ്ങളും: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ സ്റ്റേറ്റ് ജനറൽ സെക്രട്ടറി പി.സി സനൂപ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 56-ാമത്തെ ഓൺലൈൻ ബാച്ച് പിസി സനൂപ് (നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ സ്റ്റേറ്റ് ജനറൽ സെക്രട്ടറി) ഉദ്ഘാടനം ചെയ്തു.

അനു വിൻസെന്റ് (എൻസിഡിസി ട്രെയിനീ ടീച്ചർ) ആധ്യക്ഷത വഹിച്ച പരിപാടിയിൽ പട്രിഷ (എൻസിഡിസി ട്രെയിനീ ടീച്ചർ) സ്വാഗതമർപ്പിച്ചു. ബാബാ അലക്സാണ്ടർ (മാസ്റ്റർ ട്രെയിനർ, എൻസിഡിസി) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ ബിന്ദു സരസ്വതി ഭായ് (എൻസിഡിസി ഇവല്യൂവേറ്റർ), ഷീബ പി കെ (56-ാമത്തെ ബാച്ച് ഫാക്കൾട്ടി) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

publive-image

കാലഘട്ടത്തിന്റെ മാറ്റത്തിൽ വിദ്യാഭ്യാസ മേഖലയിൽ വളരെ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളതെന്നും അതിനൊരു ഉദാഹരണമാണ് പശ്ചാത്യ രാജ്യങ്ങളിൽ മാത്രം ഉണ്ടായിരുന്ന മോണ്ടിസോറി പഠനം ഇന്ത്യയിലും വളർന്നു വരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഈ ഒരു മാറ്റം അദ്ധ്യാപകരും രക്ഷിതാക്കളും ഒരു പോലെ സ്വാഗതം ചെയ്യുന്നു. കുട്ടികളുടെ വളർച്ചയിൽ മോണ്ടിസോറി പഠനം നല്ലൊരു പങ്ക് വഹിക്കുന്നു. അതുപോലെ എൻ സി ഡി സിയും എന്ന് അദ്ദേഹം ഉദ്‌ഘാടനവേളയിൽ പറഞ്ഞു .

"വളർന്നു വരാൻ ഒരു വേദി മാത്രമാണ് എൻ സി ഡി സി നൽകുന്നതെന്നും അതിനെ പൂർണമായി ഉപയോഗിച്ച് നല്ലൊരു അദ്ധ്യാപികയാവണമെന്നും " മുഖ്യ പ്രഭാഷകനായ ബാബാ അലക്സാസാണ്ടർ ആശിർവദിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന യോഗം കലാ പരിപാടികളോടെ സമാപിച്ചു. പുതിയ ബാച്ചിലേക്കുള്ള അഡ്മിൻ തുടരുന്നു.

കൂടുതൽ വിവരങ്ങൾക്ക് +917510220582. ഫേസ്ബുക് ലൈവ് ലിങ്ക് : https://www.facebook.com/ncdconline/videos/418614796661403/

Advertisment