Advertisment

സൈബര്‍പാര്‍ക്കില്‍ പുതിയ ഓഫീസുമായി ഗ്രിറ്റ്സ്റ്റണ്‍ ടെക്‌നോളജീസ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: സൈബര്‍പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രൊഡക്ട് എന്‍ജിനിയറിങ് കമ്പനി ഗ്രിറ്റ്സ്റ്റണ്‍ ടെക്‌നോളജീസ് പുതിയ ഓഫീസ് തുറന്നു. സൈബര്‍പാര്‍ക്ക് സഹ്യ ബില്‍ഡിങ്ങില്‍ നടന്ന ചടങ്ങില്‍ കമ്പനി സി.എഫ്.ഒ രാധാകൃഷ്ണന്‍ കെ.പി ഉദ്ഘാടനം നിര്‍വഹിച്ചു.

സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, ഗ്രിറ്റ്സ്റ്റണ്‍ ടെക്‌നോളജീസ് സി.ഒ.ഒ പ്രേംജിത്ത്, സി.ഒ.എം കുട്ടികൃഷ്ണന്‍ കെ, സീനിയര്‍ എന്‍ജിനിയര്‍മാരായ ജിത്തു, സജന തുടങ്ങിയവര്‍ സംസാരിച്ചു. കമ്പനി വൈസ് പ്രസിഡന്റ് സുന്ദര്‍ രാജ് സ്വാഗതവും എച്ച്.ആര്‍ മാനേജര്‍ രജിഷ നന്ദിയും പറഞ്ഞു.

Advertisment