Advertisment

കെഎസ്ആർടിസി ബസ് സർവീസ് സൗകര്യം വിപുലീകരിക്കണം; പൊതുഗതാഗതം കാര്യക്ഷമമാക്കണം - മലബാർ ഡെവലപ്മെന്റ് കൗൺസിൽ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: കേരളത്തിലെ തീവണ്ടി - ബസ്സ് - വിമാന യാത്രക്കാർ എല്ലാവരും മുൻകാലങ്ങളിൽ ഇല്ലാത്തത്ര ദുരിതത്തിലാണ്. അറ്റകുറ്റപ്പണികളുടെ പേരിൽ തീവണ്ടികൾ മറ്റു യാതൊരു ബദൽ സംവിധാനം ഏർപ്പെടുത്താതെയും, വേണ്ടത്ര മുന്നറിയിപ്പില്ലാതെയും പൂർണ്ണമായും ഭാഗികമായും റദ്ദ് ചെയ്യുന്നു.

കോവിഡിന്റെ പേരിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകളും ചെറിയ സ്റ്റേഷനിലെ സ്റ്റോപ്പുകളും പാലക്കാട് ഡിവിഷനിൽ പുനസ്ഥാപിച്ചില്ല. തിരുവനന്തപുരം ഡിവിഷനിൽ 50% മാത്രമാണ് പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിച്ചത്.

കെഎസ്ആർടിസി ബസ്സുകൾ ഷെഡ്യൂളുകൾ പൂർണ്ണമായും സർവീസ് നടത്തുന്നില്ല. അതിനുപുറമേ മിന്നൽ പണിമുടക്കും. വിമാന ചാർജുകൾ ആണെങ്കിൽ കുത്തനെ ഉയർത്തിയിരിക്കുന്നു.

ഇതുമൂലം കേരളത്തിലെ യാത്രക്കാരെല്ലാം ദുരിതത്തിലും സാമ്പത്തിക-സമയ നഷ്ടത്തിലുമാണ് അത്യാവശ്യ യാത്രകൾ നടത്തുന്നത്. ഇക്കാര്യത്തിൽ അടിയന്തിരമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും, ഗതാഗതമന്ത്രിയും, ജനപ്രതിനിധികളും, യാത്ര സംഘടനകളും മറ്റെല്ലാവരും യോജിച്ചു അടിയന്തിര പരിഹാരം കാണണമെന്ന് കൗൺസിൽ പ്രസിഡന്റ് ഷെവലിയർ സി. ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ. എം. കെ. അയ്യപ്പൻ, ഖജാൻജി എം വി കുഞ്ഞാമു എന്നിവർ നിവേദനം സമർപ്പിച്ചു.

കെഎസ്ആർടിസി ബസ് സർവീസ് നിലനിർത്തേണ്ടത് സാധാരണ യാത്രക്കാരുടെ ഒഴിച്ചുകൂടാത്ത ആവശ്യമാണ്. സ്വകാര്യ ബസുകൾ പണിമുടക്കുമ്പോൾ കെഎസ്ആർടിസിയും, കെഎസ്ആർടിസി പണിമുടക്കുമ്പോൾ സ്വകാര്യ ബസ് സർവീസും സാധാരണക്കാർക്ക് അത്യാവശ്യ യാത്രകൾക്ക് ഒരുപരിധിവരെ ഉപകരിക്കുന്നു.

അപകടങ്ങളും, അമിതവേഗതയും സ്വകാര്യ ബസുകളെ ക്കാൾ താരതമ്യേന കെഎസ്ആർടിസിക്ക്‌ കുറവാണ്. ടിക്കറ്റ് നിരക്ക് അധികം ആണെങ്കിലും സീറ്റുകൾ തമ്മിലുള്ള അകലവും, ഹെഡ് റെസ്റ്റ് സംവിധാനവും യാത്രക്കാർക്ക് ഉപകാരപ്രദമാണ്. ആയതിനാൽ കെഎസ്ആർടിസി കാര്യക്ഷമമായി പ്രവർത്തിക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

Advertisment