Advertisment

നരിക്കുനി ശ്രീനാരായണ സാംസ്ക്കാരിക നിലയത്തിൻ്റെ നിർമാണം കോഴിക്കോട് യൂണിയനിലെ ശ്രീനാരായണ ധർമ പ്രചരണ രംഗത്ത് കരുത്തു പകരും - എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

നരിക്കുനി ശ്രീനാരായണ സാംസ്ക്കാരിക നിലയത്തിൻ്റെ പൈലിംഗ് പ്രവർത്തി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിയും മറ്റു ഭാരവാഹികളും സന്ദർശിക്കുന്നു

കോഴിക്കോട്: നരിക്കുനി ശ്രീനാരായണ സാംസ്ക്കാരിക നിലയത്തിൻ്റെ നിർമാണം കോഴിക്കോട് യൂണിയനിലെ ശ്രീനാരായണ ധർമ പ്രചരണ രംഗത്ത് കരുത്തു പകരുമെന്നു എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു.

എസ്എൻഡിപി യോഗം നരിക്കുനി ശാഖ നരിക്കുനിയിൽ നിർമിക്കുന്ന ശ്രീ നാരായണ സാംസ്ക്കാരിക നിലയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ചതിനു ശേഷം നടന്ന പ്രവർത്തകയോഗത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ ഡോ. വാലിയേരി സജിത്ത് അധ്യക്ഷത വഹിച്ചു.പി.അപ്പു, വിശ്വനാഥൻ എം, രമേശ് മരുതാട് എന്നിവർ പ്രസംഗിച്ചു.

Advertisment