Advertisment

സ്‌കൂൾ സിലബസിൽ കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിശീലനം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് എൻസിഡിസി പ്രമേയം പാസാക്കി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ സ്കൂൾ സിലബസിൽ കരിയർ ഗൈഡൻസും ലൈഫ് സ്കിൽ ട്രെയിനിംഗും നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻസിഡിസി) പ്രമേയം പാസാക്കി.

കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും അവരുടെ ഭാവി ലക്ഷ്യത്തെക്കുറിച്ച് വ്യക്തതയോടെ മനസിലാക്കാനും ഫലപ്രദമായ കരിയർ ഗൈഡൻസ് ആവശ്യമായതിനാൽ അക്കാദമിക് പഠനത്തിനൊപ്പം ഇതുപോലുള്ള അറിവുകളും നൽകി തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് എൻസിഡിസി പ്രസ്താവനയിൽ പറഞ്ഞു.

കരിയർ ഗൈഡൻസിന്റെ ഭാഗമായി, പുതിയ ജോലി സാദ്ധ്യതകളെ കുറിച്ചും അതിനാവശ്യമായ നൈപുണ്യ വികസനത്തെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കേണ്ടത് അത്യാവശ്യമാണ്. സ്‌കൂളിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്കും അതിനപ്പുറത്തേക്കും മാറാൻ വിദ്യാർത്ഥികൾക്ക് അടിയന്തര പിന്തുണയും നിർദ്ദേശവും ആവശ്യമാണ്.

വിദ്യാർത്ഥികൾ അവരുടെ ഭൂരിഭാഗം സമയവും സ്കൂളിൽ ചെലവഴിക്കുന്നതിനാൽ, സ്കൂളുകളിലെ കരിയർ കൗൺസിലിംഗ് ഒരു ആഡംബരമല്ല, സ്കൂളുകൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്, കരിയർ കൗൺസിലിംഗ് എന്നത് കോളേജ്/യൂണിവേഴ്‌സിറ്റി പ്രവേശന പ്രക്രിയയിൽ മാത്രമാണെന്നും വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ അത് ആവശ്യമുള്ളൂ എന്നും ഒരു തെറ്റിദ്ധാരണയുണ്ട്.

കരിയർ കൗൺസിലിംഗ് ഒരു പ്രത്യേക വിഭാഗം കേന്ദ്രീകൃതമാക്കാൻ കഴിയില്ല എന്നതാണ് വസ്തുത, നിലവിലെ കാലഘട്ടത്തിൽ ഇത് വീണ്ടും ആവർത്തിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ കുട്ടികൾക്കും കരിയർ കൗൺസിലിംഗും ലൈഫ് സ്കിൽ ട്രെയിനിംഗും നിർബന്ധമാക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

പ്രൈമറി/അപ്പർ പ്രൈമറി സ്‌കൂളിലെ കരിയർ ഗൈഡൻസ് കുട്ടികൾക്ക് തൊഴിൽ അവസരങ്ങളെ കുറിച്ച് നേരെത്തെ അറിയാനും അവരുടെ കഴിവുകൾ മനസിലാക്കി നല്ലതിനെ തിരഞ്ഞെടുക്കാനും ജോലിയുടെ ആവശ്യകതയുംമനസിലാക്കാൻ കുട്ടികൾ പ്രാപ്തരാവും.

ഈ ഒരു വിദ്യാഭ്യാസ രീതിയിൽ അധ്യാപകർക്ക് വലിയ പങ്കുണ്ട്. തൊഴിൽ പ്രസക്തമായ പഠനത്തിൽ അധ്യാപകർ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്; തങ്ങളെക്കുറിച്ചും തൊഴിൽ ലോകത്തെക്കുറിച്ചുമുള്ള അവബോധം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അധ്യാപകർ ക്ലാസ്സിൽ ഉൾക്കൊള്ളിക്കണം.

വിദ്യാർത്ഥികളെ വിമർശനാത്മകവും സ്വതന്ത്രമായ ചിന്തകളും കരസ്ഥമാക്കുന്നതിനും ജീവിത നൈപുണ്യങ്ങൾ (സ്വയം അവതരണം, ടീം സ്പിരിറ്റ്, ഉത്തരവാദിത്തം) വികസിപ്പിക്കുന്നതിനും ഭാവിയിലേക്ക് പര്യവേക്ഷണം ചെയ്യുന്നതിനും തയ്യാറെടുക്കുന്നതിനും സ്കൂൾ അനുഭവങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കാൻ ഈ പ്രവർത്തനങ്ങൾ സഹായിക്കും.

എൻസിഡിസി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ, ഐസിഇടി ഡയറക്ടർ തോമസ് കെ എൽ, റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഫാക്കൽറ്റിമാരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.

Advertisment