Advertisment

ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിന് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നിവേദനം സമർപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: ഇന്ന് കേരള ധനകാര്യ മന്ത്രി ജിഎസ്ടി ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സംസ്ഥാന നികുതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വ്യാപാര സംഘടനാ പ്രതിനിധികളുടെ യോഗം പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവെച്ച സാഹചര്യത്തിലാണ് അസോസിയേഷൻ പ്രസിഡന്റ്‌ ഷെവലിയാർ സി ഇ ചാക്കുണ്ണിയും അസോസിയേഷൻ നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് എം.കെ അയ്യപ്പനും ധനകാര്യ മന്ത്രിക്കും സംസ്ഥാന നികുതി കമ്മീഷണർക്കും നിവേദനം സമർപ്പിച്ചത്.

കേരളത്തിൽ നിന്നും പ്രത്യേകിച്ച് നാല് വിമാനത്താവളങ്ങളിൽ നിന്നും പിടിച്ചെടുക്കുന്ന സ്വർണ്ണം, കള്ളപ്പണം, കുഴൽപ്പണം മുതലായവയുടെയും അവക്ക് കേന്ദ്രസർക്കാർ പിരിക്കുന്ന വൻ പിഴകളുടെയും അർഹമായ നിശ്ചിത വിഹിതം കേരളത്തിന് ലഭിക്കുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുക, ജി എസ് ടി നിയമ - നിരക്കിലെ അവ്യക്തതകൾ പരിഹരിക്കുക, ഇടയ്ക്കിടെ വരുത്തുന്ന ഭേദഗതികളും നിരക്കുമാറ്റവും സാമ്പത്തിക വർഷാദ്യത്തിൽ നടപ്പാക്കുക, പെട്രോളിയം ഉൽപ്പന്നങ്ങൾ ജി എസ് ടിയിൽ ഉൾപ്പെടുത്തി എല്ലാ സംസ്ഥാനങ്ങളിലും നിരക്കുകൾ ഏകീകരിക്കുക, നികുതിക്കും നിയമങ്ങൾക്കും ലൈസൻസുകൾക്കും രജിസ്ട്രേഷൻ വിധേയമല്ലാതെ വൻതോതിൽ നടത്തുന്ന ഓൺലൈൻ വ്യാപാരം, തെരുവ് കച്ചവടം, സീസൺ വ്യാപാരം, എക്സിബിഷൻ വിൽപ്പനകൾ നികുതിയുടെയും നിയമത്തിന്റെയും പരിധിയിൽ കൊണ്ടു വരിക, ജി എസ് ടി ആക്ട് പ്രകാരമുള്ള അപ്പലറ്റ് ട്രൈബ്യൂണുകൾ സ്ഥാപിക്കുക, സർക്കാർ - പൊതുമേഖല സ്ഥാപനങ്ങളുടെ ഉൾപ്പെടെ എല്ലാ നികുതി കുടിശികളും സമയബന്ധിതമായി പിരിക്കുക, സർക്കാർ പരിപാടികൾ ലളിതമായി നടത്തി ചെലവ് ചുരുക്കുക, കേന്ദ്ര - സംസ്ഥാന ജിഎസ്ടി വരുമാനം വർദ്ധിച്ചിട്ടും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവ് മൂലമുള്ള അധിക വരുമാനം ലഭിച്ചിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകുന്ന കാരണങ്ങൾകണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കുക, സംരംഭകരെ പ്രത്യേകിച്ച് മറുനാടൻ മലയാളികളെ സ്വന്തം സംസ്ഥാനത്ത് വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് പ്രേരിപ്പിക്കുക, വൻകിട വികസന പദ്ധതികൾ കേന്ദ്ര സാമ്പത്തിക സഹായത്തോടെ മുൻകൂട്ടി അനുമതിയോടെ മാത്രം നടപ്പാക്കുക, സംസ്ഥാന-ജില്ല ജി എസ് ടി ഫെലിസിറ്റേഷൻ കമ്മിറ്റി മീറ്റിംഗ് മുടങ്ങാതെ നടത്തുക, എന്നീ മുൻഗണന ക്രമത്തിൽ ഏകോപിപ്പിച്ച് തയ്യാറാക്കിയ പ്രായോഗിക നിർദ്ദേശങ്ങളടങ്ങിയ നിവേദനമാണ് സമർപ്പിച്ചത്.

Advertisment