Advertisment

എംവിആർ കാൻസർ സെൻറർ ലോകോത്തര കാൻസർ ചികിത്സാ കേന്ദ്രം - മുൻ എംപി പി. രാജേന്ദ്രൻ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

ചൂലൂർ: എംവിആർ ക്യാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലോകോത്തര നിലവാരമുള്ള ക്യാൻസർ ചികിത്സ കേന്ദ്രമാണെന്ന്  എംവിആർ ക്യാൻസർ  ആശുപത്രി സന്ദർശിച്ച മുൻ എം.പിയും, കൊല്ലം എൻ.എസ് സഹകരണ ആശുപത്രി പ്രസിഡണ്ടുമായ പി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

എംവിആർ കാൻസർ സെന്ററിന്റെ പ്രവർത്തനം മനസ്സിലാക്കാൻ വേണ്ടി ഇന്ന്  ആശുപത്രി സന്ദർശിച്ച പി.രാജേന്ദ്രനും സംഘത്തിനും എംവിആർ ക്യാൻസർ ഹോസ്പിറ്റൽ സെമിനാർ ഹാളിൽ വെച്ച് നൽകിയ സ്വീകരണത്തിന് മറുപടി പ്രസംഗത്തിലാണ് ഈ അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തിയത്. വൈസ് പ്രസിഡണ്ട്  എ. മാധവൻ പിള്ള, ഡയറക്ടർമാരായ അഡ്വക്കേറ്റ്. പി.കെ. ഷിബു, അഡ്വക്കേറ്റ് ഡി. സുരേഷ് കുമാർ, സി. ബോൾഡ്‌വിൻ, സെക്രട്ടറി പി. ഷിബു എന്നിവരാണ് എംവിആർ ക്യാൻസർ സെന്റർ സന്ദർശിച്ചത്.

publive-image

ചടങ്ങിൽ എംവിആർ ക്യാൻസർ സെൻറർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു മുഖ്യാതിഥിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ആശുപത്രി സന്ദർശിച്ച മുഖ്യാതിഥിയും അംഗങ്ങളും ഈ സ്ഥാപനം അവരെ അതിശയിപ്പിച്ചെന്നും ലോകോത്തര നിലവാരമുള്ള  ഇവിടുത്തെ ആധുനിക ചികിത്സ സംവിധാനം നമ്മുടെ കേരളത്തിലാണ് എന്നത് നമുക്ക് ഏവർക്കും അഭിമാനിക്കാവുന്നതും, കാൻസർ രോഗികൾക്ക് ഏറെ ആശ്വാസകരവുമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

എംവിആർ ക്യാൻസർ സെന്റർ സ്ഥാപക ചെയർമാൻ സി.എൻ. വിജയകൃഷ്ണന്റെ നേതൃത്വത്തിൽ ഡയറക്ടർമാർ, ഡോക്ടർമാർ, ജീവനക്കാർ എന്നിവരുടെ മാതൃകാ പ്രവർത്തനത്തിന് അവർ അഭിനന്ദനങ്ങൾ അറിയിച്ചു.

publive-image

കാലിക്കറ്റ്‌ സിറ്റി സർവീസ് സഹകരണ ബാങ്കും എം.വി.അർ കാൻസർ സെന്ററും കെയർ ഫൗണ്ടേഷനും സംയുക്തമായി ആവിഷ്കരിച്ച സൗജന്യ കാൻസർ ചികിത്സാ പദ്ധതി സാമ്പത്തിക പ്രയാസം ഉള്ള രോഗികൾക്ക് ചികിത്സയ്ക്ക് ഏറെ താങ്ങും തണലുമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ഡയറക്ടർമാരായ ഷെവലിയർ സി .ഇ ചാക്കുണ്ണി ആശംസകൾ അർപ്പിച്ചു, എംവിആർ ഡയറക്ടർ സുനിൽ. എൻ. പ്രാഭാകരൻ, സിഇഒ ഡോ. അനൂപ് നമ്പ്യാർ, ചീഫ് മെഡിക്കൽ ഫിസിസ്റ്റ് & ആര്‍എസ്ഒ ഡോ. നിയാസ് പുഴക്കൽ ലൈസൺ ഓഫീസർ ജയകൃഷ്ണൻ കാരാട്ട് എന്നിവർ പങ്കെടുത്തു.

ക്യാൻസർ നിർണയ മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനവും സംഘം കണ്ടു മനസ്സിലാക്കി. കെയർ ഫൗണ്ടേഷൻ സെക്രട്ടറി കെ. ജയേന്ദ്രൻ സ്വാഗതവും എംവിആർ കാൻസർ സെൻറർ ഡയറക്ടർ അഡ്വക്കേറ്റ് ടി.എം വേലായുധൻ നന്ദിയും പറഞ്ഞു.

Advertisment