Advertisment

അർജന്‍റീന ടീമിന് ഐക്യദാർഢ്യവുമായി ഗോൾഡ് വിങ് ട്രൈക്ക് ബൈക്ക് യാത്രികർ; സ്വീകരണം നൽകി മലബാർ ഡെവലപ്പ്മെന്‍റ് കൗൺസിൽ

New Update

publive-image

Advertisment

കോഴിക്കോട്: ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ആരവങ്ങൾക്കിടയിൽ അർജുന്റീന ടീം മിന് ഐക്യദാർഡ്യവുമായി യാത്ര തിരിച്ച ഗോൾഡ് വിംഗ് ട്രൈക്ക് ബൈക്ക് യാത്രികർ കോഴിക്കോട്ടെത്തി. ഇന്ത്യയിലാദ്യമായി പുറത്തിറക്കിയ ലക്ഷ്വറി ഹോണ്ട ഗോൾഡ് വിംഗ് ട്രൈക്ക് ബൈക്കുമായി എത്തിയ വാഹന ഉടമയും ചെങ്ങന്നൂർ സ്വദേശികളായ പ്രവാസി ബാബു ജോൺ, യാത്ര ക്യാപ്റ്റൻ ബിജു കുറ്റിക്കാട് ഉൾപ്പെട്ട 5 അംഗ സംഘത്തിന് മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ സ്വീകരണം നൽകി.

ചാലപ്പുറം മുര്യാട് പാലത്തിന് സമീപം എംഡിസി ഓഫീസ് പരിസരത്ത് എത്തിയ സംഘത്തെ കൗൺസിൽ പ്രസിഡന്റ് സിഇ ചാക്കുണ്ണിയുടെ നേതൃത്യത്തിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ചെങ്ങന്നുർ കൂമ്പനാട് പ്രദേശത്തെ സൗഹൃദ കൂട്ടായ്മയിൽ നിന്നാണ് ബാബു ജോണിന് തന്റെ ലക്ഷ്വറി ബൈക്കിൽ പര്യടനം നടത്താൻ ആശയമുദിച്ചത്.

തങ്ങളുടെ ഇഷ്ട കളിക്കാരായ അർജുന്റീന ക്വാർട്ടർ ഫൈനലിൽ വിജയിച്ചപ്പോൾ അർജന്റീന ടീമിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യാത്ര ചെയ്യാമെന്ന് തീരുമാനിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ചെങ്ങന്നൂരിൽ നിന്ന് യാത്ര തിരിച്ച സംഘം ഫുട്ബോൾ ആരാധാകർ ഏറെയുള്ള മലബാർ ലക്ഷ്യമാക്കുകയായിരുന്നു.

ഞായറാഴ്ച പകൽ കൊച്ചിയിലെ സ്വീകരണത്തിന് ശേഷമാണ് തിങ്കളാഴ്ച രാവിലെ കോഴിക്കോട് എത്തിയത്. രണ്ട് ദിവസങ്ങളിലായി മലപ്പുറം, വയനാട് ജില്ലകളിൽ പര്യടനം പൂർത്തിയാക്കി സ്വദേശത്തേയ്ക്ക് മടങ്ങുമെന്ന് ബാബു ജോൺ പറഞ്ഞു.

2019 ലാണ് പ്രവാസി ബാബു ജോൺ ലക്ഷ്വറി ഹോണ്ട ഗോൾഡ് വിംഗ് ട്രൈക്ക് ബൈക്ക് സ്വന്തമാക്കിയത്. 75 ലക്ഷം രൂപ വിലയുള്ള മൂന്ന് ചക്രമുള്ള ബൈക്കിന് 1800 സിസിയാണുള്ളത്. 1 ലിറ്റർ പെട്രോളിൽ 9 കി.മി സഞ്ചരിക്കാം. ഇന്ത്യയിൽ ഈ വാഹനം സ്വന്തമാക്കിയതിന്റെ റിക്കോർഡ് ബാബു ജോണിനാണ്.

യാത്ര സംഘത്തിൽ കെ തങ്കച്ചൻ , ജി.സുധീഷ് ,ജോജിൻ എം ജോജിൻ എന്നിവരുമുണ്ട്. മലബാർ ഡെവലപ്പ്മെന്റ കൗൺസിൽ സംഘടിപ്പിച്ച യോഗത്തിൽ സംഘ സംഘാംഗങ്ങൾക്ക് മൊമെന്റോ നൽകി പൊന്നാട അണിയിച്ച് ആദരിച്ചു. സി ഇ ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു. എ വി കുഞ്ഞാമു അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി ദേവസി, സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി, മക്കൾ സ് വൈസ് പ്രസിഡന്റ് - എം ശ്രീറാം, ടി പി വാസു, അഡ്വ എം.കെ അയ്യപ്പൻ, എം ശ്രീരാം തുടങ്ങിയവർ സംസാരിച്ചു. മാതൃഭുമി മാനേജിഗ് എഡിറ്റർ പി വി ചന്ദ്രൻ, ജോയിന്റ് മാനേജിംഗ് എഡിറ്റർ പി വി നിധീഷ് എന്നിവർ സംഘത്തെ അഭിനന്ദിക്കാനെത്തി. അഡ്വ. എം കെ അയ്യപ്പൻ സ്വാഗതവും ടി പി വാസു നന്ദിയും പറഞ്ഞു.

Advertisment