Advertisment

കുറ്റിപ്പാല- ചേന്ദമംഗല്ലൂർ റോഡ് ഡീറ്റെയിൽഡ് എസ്റ്റിമേറ്റ് പരസ്യപ്പെടുത്തണം: വെൽഫെയർ പാർട്ടി

New Update

publive-image

Advertisment

മുക്കം: കുറ്റിപ്പാല-ചേന്ദമംഗലൂർ റോഡ് ഡ്രൈനേജ് പ്രവർത്തി പൂർത്തീകരിച്ച കുറ്റിപ്പാല ഭാഗത്തെ ഡ്രൈനേജ് ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ പൊളിഞ്ഞു വീണത് പ്രവർത്തിയിലെ അഴിമതിയാണ് സൂചിപ്പിക്കുന്നതെന്നും, പ്രവർത്തിയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഡീറ്റെയിൽ എസ്റ്റിമേറ്റ് പൊതുജനങ്ങൾക്ക് ലഭ്യമാകും വിധത്തിൽ പ്രസിദ്ധീകരിക്കണമെന്നും വെൽഫെയർ പാർട്ടി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ഓരോ പ്രദേശത്തെയും നടക്കേണ്ട പ്രവർത്തികളെ കുറിച്ചും നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് ഇടപെടാൻ കഴിയും വിധത്തിൽ പദ്ധതി സുതാര്യമായി നടപ്പിലാക്കണമെന്നും, നേരത്തെ തന്നെ ഫണ്ട് വകയിരുത്തിയതിനെക്കുറിച്ചും, പ്രവർത്തിയെക്കുറിച്ചും ആക്ഷേപങ്ങളും പരാതികളും ഉണ്ടായ സാഹചര്യത്തിൽ പ്രവൃത്തി മോണിറ്റർ ചെയ്യുന്നതിന് ജനകീയ കമ്മറ്റി രൂപീകരിക്കണമെന്നും പാർട്ടി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

മനോജ് കാഞ്ഞിരമുഴി, സലീന പുൽ പറമ്പിൽ, നൗഷാദ് ടി.കെ, ഒ അസീസ്, ഗഫൂർ മാസ്റ്റർ, ശരീഫ് മുണ്ടുപാറ, ചന്ദ്രൻ കല്ലുരുട്ടി, ഇ കെ കെ ബാവ, ഫാത്തിമ കൊടപ്പന, സാറ കൂടാരം എന്നിവർ സംസാരിച്ചു. മുൻസിപ്പൽ പ്രസിഡണ്ട് സാലിഹ് കൊടപ്പന അധ്യക്ഷത വഹിച്ചു.

Advertisment