Advertisment

സഹ്യാദ്രി ബയോ ലാബ്‌സും, ഓൾ കേരള കൺസ്യൂമർ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും സംയുക്തമായി പ്രഥമ അമൃത് വേണി - സിജിഡിഎ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: സഹ്യാദ്രി ബയോ ലാബ്സും, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ അമൃത് വേണി - സി ജി ഡി എ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.

ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം ആതുര സേവന രംഗത്തെ മികവിന് സീനിയർ ഡോക്ടർ എം.തോമസ് മാത്യു എംബിബിഎസ്, എംഡി, ഡിഎം, എഫ്ആര്‍സിപി, ചികിത്സാ രംഗത്തെ സംരംഭകത്വം പരിഗണിച്ച് ഡോ. മിലിമോനി എംബിബിഎസ്, ഡിജിഒ - ക്ക് വനിത സംരംഭക പുരസ്ക്കാരവും നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20,001 രൂപയും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം.

വൃക്കരോഗ ചികിത്സയിൽ കേരളത്തിൽ പുതിയ സാങ്കേതിക വിദ്യ ആദ്യമായി പ്രയോജനപ്പെടുത്തിയത് ഡോക്ടർ എം.തോമസ് മാത്യു ആണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച നെഫ്റോളജിസ്റ്റ് ഡോക്ടർ എം. തോമസ് മാത്യു ഇപ്പോൾ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്നു. സാമൂഹിക സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഐ.എം.എ, ഇന്ത്യൻ സൊസൈറ്റി ഓഫ് നെഫ്റോളജിസ്റ്റ്സ്, നെഫ്റോളജി അസോസിയേഷൻ എന്നിവയിൽ പ്രവർത്തിച്ചു വരുന്നു.

ഡോക്ടർ മിലിമോനി മലബാർ ഹോസ്പിറ്റലിൽ മാനേജിങ് ഡയറക്ടർ ആണ്. ഐ. എം. എ സ്റ്റേറ്റ് കൌൺസിൽ അംഗം, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ ഹോണേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. യൂറോ ഗൈനക്കോളജി സ്പെഷലിസ്റ്റ് ആണ്. അന്തരിച്ച ഡോക്ടർ പി.എ.ലളിതയുടെ മകളാണ്.

ഡിസംബർ 17 ന് ശനിയാഴ്ച രാവിലെ 11.30 ന് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനവും പുരസ്ക്കാര സമർപ്പണവും ബഹു. ഗോവ ഗവർണ്ണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള നിർവ്വഹിക്കും. സഹ്യാദ്രി ബയോ ലാബ്സ് ചെയർമാൻ എം.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച് അമൃത് വേണി ഉൽപ്പന്നങ്ങളുടെ ആശുപത്രി ഡിവിഷന്റെ ലോഞ്ചിംഗ് എം.വി.ആർ ഫാർമ കെയർ ഹെഡ് ഓഫ് ഓപ്പറേഷൻസ് രാഹുൽ ബാലചന്ദ്രന് ഉൽപ്പന്നങ്ങൾ നൽകി നിർവ്വഹിക്കും.

മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ ജോഷ്വാ, സഹ്യാദ്രി ലാബ്സ് ഡയറക്‌ടർ എം.ഡി ജിതിൻ ദിവാകരൻ എന്നിവർ പങ്കെടുക്കും. ഇന്ത്യയിലാദ്യമായാണ് ബയോ ടെക്നോളജി പ്രകാരം മുടി സംരക്ഷിക്കുന്നതിനായി ബയോ എഞ്ചിനിയറിംഗ് ചെയ്ത ഉൽപ്പന്നം നിർമ്മിക്കപ്പെടുന്നതെന്നും മുടിയുടെ ബയോ സൈക്കിൾ അനുസരിച്ച് എല്ലാ ഘടകങ്ങളെയും മുടി വളർച്ചയ്ക്ക് ഉത്തേജിപ്പിക്കുന്നതിനായി നിരവധി ഔഷധ സസ്യങ്ങളിൽ നിന്നുള്ള വിറ്റാമിനുകൾ, മിനറൽസ്, പ്രോട്ടീനുകൾ, എൻസൈമുകൾ, ഫൈറ്റോ ഹോർമോണുകൾ എന്നിവയെല്ലാം സഹ്യാദ്രി പ്രോസസ്സിലൂടെ സംയോജിപ്പിച്ചാണ് അമൃത് വേണി ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് സമർപ്പിക്കുന്നത്.

വാർത്ത സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഷെവലിയർ സി.ഇ. ചാക്കുണ്ണി, ജന. സെക്രട്ടറി - സി സി മനോജ് , അമൃത് വേണി ഫാർമ ചാനൽ റീജിനൽ ഹെഡ് ചന്ദ്രകാന്ത്. എ.പി, ജനറൽ ട്രേഡ് റീജണൽ ഹെഡ് ജിബിൻ. ഇ.ജി എന്നിവർ പങ്കെടുത്തു.

Advertisment