Advertisment

ആകാശ് ബൈജൂസ് വിദ്യാര്‍ഥികള്‍ കോഴിക്കോട് ബീച്ച് ശുചീകരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: രാജ്യത്തെ പ്രമുഖ പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് ബൈജൂസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് ബീച്ച് ശുചീകരിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പ്രകൃതിക്ക് ദോഷകരമാകുന്ന സാഹചര്യത്തില്‍ ആകാശ് ബൈജൂസ് ആരംഭിച്ച ജംഗ് ദ പ്ലാസ്റ്റിക് എന്ന കാംപയിന്റെ ഭാഗമായാണ് ഗ്രീന്‍ വോംസ് എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ കോഴിക്കോട് ബീച്ചില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തത്.

വിദ്യാര്‍ഥികള്‍ക്കൊപ്പം ഫാക്കല്‍റ്റി അംഗങ്ങളും ശുചീകരണത്തില്‍ പങ്കാളികളായി. ആകാശ് ബൈജൂസിലെ വിദ്യാര്‍ത്ഥികളെ ഭാവിയിലെ നല്ല പൗരന്‍മാരായി വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികള്‍ നടത്തുന്നതെന്നും മാലിന്യമുക്ത കോഴിക്കോടിനായി മുന്നിലുണ്ടാകുമെന്നും ആകാശ് ബൈജൂസ് റീജിനല്‍ ഡയറക്ടര്‍ ധീരജ് കുമാര്‍ മിശ്ര പറഞ്ഞു.

ശുചീകരണത്തിന് ആകാശ് ബൈജൂസ് ബ്രാഞ്ച് ഹെഡ് എം. വിവേക്, ഫാക്കല്‍റ്റി അംഗങ്ങളായ എല്‍.ദിവ്യ, പി. ലെജിന്‍, അഡ്മിന്‍ എസ്. അഭിഷേക് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment