Advertisment

ക്രിസ്ത്യൻ സഭകളിലെ തർക്കങ്ങൾ സർക്കാരും മത മേലധ്യക്ഷന്മാരും ഇടപെട്ട് രമ്യമായി പരിഹരിക്കണം - ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി

New Update

publive-image

Advertisment

കോഴിക്കോട്: ക്രിസ്ത്യൻ സഭകളിലെ തർക്കങ്ങൾ സർക്കാരും മത മേലധ്യക്ഷന്മാരും ഇടപെട്ട് രമ്യമായി പരിഹരിക്കണമെന്ന് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഭാരവാഹികളുടെയും, പ്രത്യേക ക്ഷണിത്താക്കളുടെയും സംയുക്ത യോഗം അഭ്യർത്ഥിച്ചു. സൊസൈറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ഷെവലിയർ സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.

വിഴിഞ്ഞം സമരം ഒത്ത് തീർപ്പാക്കിയ മാതൃകയിൽ സഭകൾ തമ്മിലുള്ള തർക്കവും, കത്തോലിക്ക സഭയിലെ വിവാദങ്ങളും പരിഹരിക്കണമെന്ന് യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. ജനാധിപത്യ രീതിയിൽ ഭൂരിപക്ഷം വിശ്വാസികളുടെ അഭ്യർത്ഥന മാനിച്ച് ഓർത്തഡോക്സ് വിഭാഗം കൈവശപ്പെടുത്തിയ യാക്കോബായ പള്ളികളിൽ വിശ്വാസികൾക്ക് ക്രിസ്തുമസ് ശ്രുശ്രൂഷകൾ നടത്താൻ സാഹചര്യം ഒരുക്കണം.

ശാശ്വത പരിഹാരത്തിന് സർക്കാർ ചുമതലപ്പെടുത്തിയ ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ സമിതി ശുപാർശ ചെയ്ത ചർച്ചിചർച്ച് ബിൽ നിയമസഭയിൽ പാസാക്കി ഓർത്തോഡോക്സ് - യാക്കോബായ തർക്കം ശാശ്വതമായി പരിഹരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

സമാധാന അന്തരീക്ഷം പുലരേണ്ടത് പൊതു സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും ആവശ്യമാണ്. നിയമ നിർമ്മാണം കക്ഷി - രാഷ്ട്രീയ - ജാതി - മത ഭേതമന്യേ ഭൂരിപക്ഷം പേരും അനുകൂലിക്കുന്ന നിയമ നിർമാണത്തിന് ബഹു. മുഖ്യ മന്ത്രിയും, സംസ്ഥാന സർക്കാരും നടത്തുന്ന നിരന്തര ശ്രമങ്ങളെ യോഗം സ്വാഗതം ചെയ്തു.

പ്രതേക ക്ഷണിതാക്കാളായ അഡ്വ വിക്ടർ ആന്റണി നൂൺ മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ്‌ എം.ഐ, വി. എസ്. പ്രിൻസ്, ലിനോ സൈമൺ, സൊസൈറ്റി ജനറൽ കൺവീനർ എം. സി. ജോൺസൺ, വൈസ് ചെയരർമാന്മാരായ പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, ജോയ് ജോസഫ് കെ, കൺവീനർമാരായ റാഫി പി ദേവസി, കെ. പി. ബേബി കിഴക്കുഭാഗം, ഖജാൻജി സിസി മനോജ്‌, നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ എന്നിവർ സംസാരിച്ചു.

യാക്കോബായ - ഓർത്തോഡോക്സ് - കത്തോലിക്ക - മാർത്തോമ - കൽദായ - ക്ലാനായ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരും, സഹോദര മത അധിപന്മാരും സൗഹാർദത്തിൻ്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും നന്മയുടെയും സന്ദേശങ്ങൾ ക്രിസ്തുമസ് നവത്സര ആശംസ സന്ദേശങ്ങളിൽ ഏവരെയും ഉല്‍ബോധിപ്പിക്കേണ്ടതെന്നും സോസൈറ്റി ഭാരവാഹികൾ ഓർമ്മിച്ചു.

ക്രിസ്തുമസ് - പുതുവത്സര സന്ദേശങ്ങളിൽ ഉൾപെടുത്തുന്ന ആശയങ്ങൾ സ്വയം നടപ്പിലാക്കി മാതൃക കാണിക്കാൻ എല്ലാവരും തയ്യാറാകണമെന്നും സൊസൈറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Advertisment