Advertisment

ഇടുക്കി അസോസിയേഷൻ കുവൈറ്റ് യാത്രയയപ്പു നൽകി

New Update

publive-image

Advertisment

കുവൈറ്റ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ സ്ഥാപക അംഗവും, ട്രെഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,അഡ്വൈസറി ബോർഡംഗംഎന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോസഫ് മൂക്കൻതോട്ടത്തിനും, ഷിലു കെഎൻനും, അദ്ദേഹത്തിന്റെ പത്നി വനിതാവേദിയുടെ ചെയർപേഴ്സൺ, എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം, ജോയിന്റ്സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബെർലി ഷിലുവിനും ഇടുക്കി അസോസിയേഷൻ കുവൈറ്റ് പ്രതിനിധികൾ യാത്രയയപ്പു നൽകി.

publive-image

ഡിസംബർ മൂന്നാം തിയതി അബ്ബാസിയ പോപ്പിൻസ്ഹാളിൽ വെച്ച്നടന്ന കുടുംബസംഗമത്തിൽ ഇടുക്കി അസോസിയേഷൻ പ്രസിഡന്റ് ജിജി മാത്യു മുഞ്ഞനാട്ട് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി അഡ്വ. ലാൽജി ജോർജ് സ്വാഗതവും, ട്രെഷറർ അനീഷ് പി നന്ദിയും, വൈസ്പ്രസിഡന്റ് ടോം എടയോടിയിൽ, ജോയിന്റ്സെക്രെട്ടറി നോമ്പിന്‍ ചാക്കോ, വിമൻസ്ഫോറം ചെയർപേഴ്സൺ സുസ്മിത ജാക്സൺ എന്നിവർ ആശംസ അർപ്പിച്ചു.

യോഗത്തിൽ അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിംഗ് ഹെഡ് മാത്യുകെജെ കുടുംബസംഗമം ഉത്ഘാടനം ചെയ്തു. കൂടാതെ സംഘടനയുടെ പ്രമുഖർ ആശംസകൾ നേര്‍ന്നു. “വർണോത്സവം 21’’ എന്ന പേരിൽ നടത്തിയ ഡ്രോയിങ്ങ്മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനദാനവും നടത്തി.

 

Advertisment