Advertisment

ഹൈ റിസ്‌ക് രാജ്യങ്ങള്‍; അമേരിക്കന്‍ പട്ടികയില്‍ കുവൈറ്റ് മൂന്നാം വിഭാഗത്തില്‍

New Update

publive-image

കുവൈറ്റ് സിറ്റി: ഉയർന്ന അപകടസാധ്യതയുള്ള (high-risk) കൊറോണ വൈറസ് രാജ്യങ്ങളുടെ പട്ടിക അപ്‌ഡേറ്റ് ചെയ്തതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ അറിയിച്ചു. കുവൈറ്റിലേക്ക് പോകുന്നതിന് മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ യുഎസ് ആരോഗ്യ അധികാരികൾ അവരുടെ പൗരന്മാരോട് നിര്‍ദ്ദേശിച്ചു. കുത്തിവയ്പ്പ് എടുക്കാത്തവർ അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ കുവൈറ്റിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

കുവൈത്തിനെ മൂന്നാമത്തെ ‘അപകടകരമായ’ വിഭാഗത്തിലാണ് യുഎസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വളരെ അപകടമെന്ന് തിരിച്ചിട്ടുള്ള നാലാം വിഭാഗത്തില്‍ 22 രാജ്യങ്ങളാണുള്ളത്. ബഹ്‌റൈൻ, ഖത്തർ, ഈജിപ്ത്, ജോർദാൻ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കാനും നിർദ്ദേശിച്ചു.

Advertisment