Advertisment

'നമസ്‌തേ കുവൈറ്റ്' ആഘോഷപരിപാടികള്‍ക്ക് തുടക്കം; ഇന്ത്യന്‍ സ്ഥാനപതി ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ സിറ്റി: കുവൈറ്റിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി, ഇന്ത്യൻ കൾച്ചറൽ നെറ്റ്‌വർക്കുമായി (ICN) സഹകരിച്ച് നടത്തുന്ന ആഘോഷപരിപാടിയായ 'നമസ്‌തേ കുവൈറ്റ്' ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും, അദ്ദേഹത്തിന്റെ ഭാര്യ ജോയ്‌സ് സിബിയും ചേര്‍ന്ന്‌ ഉദ്ഘാടനം ചെയ്തു.

publive-image

ഒരാഴ്ച നീളുന്ന ആഘോഷത്തില്‍ സംഗീതം, നൃത്തം, മറ്റ് ഇന്ത്യന്‍ കലകള്‍ എന്നിവ ഉള്‍പ്പെടുന്നു.

publive-image

ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച വാക്‌സിനുകള്‍ ലോകം മുഴുവന്‍ വിതരണം ചെയ്ത കാര്യം സ്ഥാനപതി ഉദ്ഘാടനപ്രസംഗത്തില്‍ പരാമര്‍ശിച്ചു.

publive-image

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

publive-image

തുടർന്ന് നൃത്തനൃത്യങ്ങളും, ഗാനാലാപനവും നടന്നു. അറബിക്, ഹിന്ദി, മലയാളം ഭാഷകളിലുള്ള "യാ കുവൈത്തീ മർഹബ" എന്ന മനോഹരമായ ആൽബവും സ്ഥാനപതി പുറത്തിറക്കി.

publive-image

‘നമസ്‌തേ കുവൈറ്റ്’ ഫെസ്റ്റിവലിന്റെ ആഘോഷം 2022 ഫെബ്രുവരി 28 വരെ തുടരും.

publive-image

പരിപാടിക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് ലഭിച്ചത്.

publive-image

Advertisment